ചലച്ചിത്രം

'ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍, ഇതില്‍ ആരുടെയും നിഴല്‍ വേണ്ട';  സ്ഫടികം -2 മായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

സ്ഫടികം -2 മായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ ബിജു കട്ടയ്ക്കല്‍. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിന് രണ്ടാം ഭാഗമെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് രണ്ടാം പോസ്റ്റര്‍ യുവ സംവിധായകന്‍ പുറത്തിറക്കിയത്. 


 അപ്പോ, കഴിഞ്ഞത് കഴിഞ്ഞു.. ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഞാന്‍ ഒപ്പീസ് പാടിപ്പിക്കും.. എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. 


തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം, പിന്നെ ആ പഴയ റെയ്ബാന്‍ ഗ്ലാസ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍. ഇതില്‍ ആരുടെയും നിഴല്‍ വേണ്ട. യുവാക്കളുടെ ഹരമായ നായകനാവും ഇരുമ്പന്‍ സണ്ണിയായി എത്തുകയെന്നും പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.


ആടുതോമായുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുകയെന്നും സില്‍ക് സ്മിതയുടെ മകളായ സണ്ണി ലിയോണി അഭിനയിക്കുമെന്നും സംവിധായകന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


 ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കിലൂടെ നേരത്തെ നിലപാട് അറിയിച്ചിരുന്നു. ' സ്ഫടികം ഒന്നേയുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞു. മോനേ .. ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ് ! അതിലെങ്ങാനും നീ തൊട്ടാല്‍..' എന്നായിരുന്നു ഭദ്രന്റെ പോസ്റ്റ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ