ചലച്ചിത്രം

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര ഡിസംബര്‍ 21ന് തിയേറ്ററുകളില്‍

സമകാലിക മലയാളം ഡെസ്ക്

ണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ ഒരു വന്‍ തിരിച്ചുവരവ് നടത്തുകയാണ്. അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത യാത്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.  ഡിസംബര്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും. 

അടുത്ത വര്‍ഷമേ ചിത്രമുണ്ടാകൂ എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വൈഎസ്ആറിന്റെ മകന്‍ ജഹന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാളാണ് 21ന്. അതിനാലാണ് റിലീസ് അന്നേക്ക് മാറ്റിയത്. യാത്രയുടെ പുതിയ പോസ്റ്ററിനൊപ്പം റിലീസ് തിയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജഗന്‍മോഹന്‍ റെഡ്ഡിയായി നടന്‍ കാര്‍ത്തിയാണ് അഭിനയിക്കുന്നത്. സുഹാസിനി, മണിരത്‌നം അടക്കമുള്ള വലിയ താരനിരയും ചിത്രത്തിലുണ്ട്. 

70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് നിര്‍മിക്കുന്നത്. സംഗീത സംവിധായകനും ഗായകനുമായ കെ (കൃഷ്ണ കുമാര്‍) ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്. തെലുഗു രാഷ്ട്രീയത്തിലെ അനശ്വര പ്രതിഭയായ വൈഎസ്ആറിനുള്ള ശ്രദ്ധാഞ്ജലിയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ