ചലച്ചിത്രം

 സൈമ അവാർഡ് നിശയിൽ ചേന്ദമംഗലം കൈത്തറി സാരിയണിഞ്ഞ് ഐശ്വര്യ ലക്ഷ്മി (ചിത്രങ്ങൾ) 

സമകാലിക മലയാളം ഡെസ്ക്

ദൂബായിയിൽ നടന്ന സൈമ അവാർഡ് നിശയിൽ ചേന്ദമംഗലത്തെ ഓർമ്മപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. മായാനദിയിൽ അപ്പുവായെത്തി മികച്ച നടിക്കുള്ള ഈ വർഷത്തെ സൈമ അവാർഡ് സ്വന്തമാക്കിയ നടി വേദിയിലെത്തിയത് ചേന്ദമം​ഗലം കൈത്തറി സാരി ചുറ്റിയാണ്. 

ചേന്ദമം​ഗലം കൈത്തറിയുടെ സെറ്റം മുണ്ടുമണിഞ്ഞ് സൈമ അവാർഡുമായി നിൽക്കുന്ന ചിത്രം ഐശ്വര്യ തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചത്. ഫാഷൻ ഡിസൈനർ ശ്രീജിത്ത് ജീവന്റെ ഫാഷൻ ബ്രാൻഡ് റൗക്കയുടെ ഡിസൈനർ ബ്ലൗസാണ് താരം സാരിക്കൊപ്പം അണിഞ്ഞത്. 

ഓണ വിപണിയിലെത്തിക്കാൻ ഒരുക്കിയ ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളാണ് പ്രളയത്തിൽ ചേന്ദമംഗലത്തെ നെയ്ത്തുകാർക്ക് നഷ്ടപ്പെട്ടത്. നൂറ്റമ്പതു വർഷത്തെ പാരമ്പര്യമുള്ള ചേന്ദമംഗലത്തിന്റെ കൈത്തറിപ്പെരുമയാണ് പ്രളയപ്പെയ്ത്തിൽ വിറച്ചുപോയത്.

പ്രളയദുരന്തത്തിൽ നിന്ന് കരകയറി  ജീവിതം നെയ്തെടുക്കാനുള്ള നെയ്ത്തുക്കാരുടെ ശ്രമങ്ങൾക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. സേവ് ദ ലൂം ഡോട്ട് ഓർഗ് (www.savetheloom.org) എന്ന വെബ്സൈറ്റിലൂടെ പണം കണ്ടെത്തി  ചേന്ദമംഗലത്തെ കൈത്തറി പാരമ്പര്യം സംരക്ഷിക്കാൻ ഫ്രണ്ട്സ് ഓഫ് ഫാഷൻ എന്ന കൂട്ടായ്മ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഇതിനുപുറമേ ചേക്കുട്ടിപാവകൾ എന്ന പേരിൽ പ്രളയത്തിൽ നശിച്ച കൈത്തറി ഉത്പന്നങ്ങൾ കൊണ്ട് നിർമിച്ച പാവകളും വിപണിയിലെത്തിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്