ചലച്ചിത്രം

"'കൂട്ടുകാരി, ദേ ഇവന് നിന്നോട് പ്രണയമാണ്', ഇങ്ങനെയൊന്നും ആരോടും പറയല്ലേ, നിങ്ങള്‍ ജയിലിലാവും"; മുന്നറിയിപ്പുമായി മാല പാര്‍വതി

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിന് കൂട്ടുനിന്നാല്‍ ജയിലിലാവുമെന്ന മുന്നറിയിപ്പുമായി നടി മാലാ പാര്‍വതി. ഒരു പെണ്‍കുട്ടിയ്ക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് പാര്‍വതിയുടെ മുന്നറിയിപ്പ്. കൂട്ടുകാരന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞതിന് ഒരു പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് ഫേയ്‌സ്ബുക്ക് ലൈവിലൂടെ ഇവര്‍ വ്യക്തമാക്കിയത്. നമ്മുടെ നാട്ടിലെ നിയമം ഇങ്ങനെയൊക്കെയാണെന്നും അതുകൊണ്ട് ആവശ്യമില്ലാതെ കൂട്ടുകാരുടെ പ്രണയത്തില്‍ കൈകടത്തി ജയിലിലാവേണ്ടെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. 

സെന്റ് തെരേസാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് തന്റെ പുറകെ നടന്ന ആണ്‍കുട്ടിയ്ക്കും അയാളുടെ സുഹൃത്തിനുമെതിരേ പരാതി നല്‍കിത്. തുടര്‍ന്ന് സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ സെക്ഷന്‍ 354, സെക്ഷന്‍ 120 എന്നീ വകുപ്പുകള്‍ ചുമത്തിയിരിക്കുകയാണെന്നുമാണ് മാല പാര്‍വതി പറയുന്നത്. അറസ്റ്റിലായ പെണ്‍കുട്ടി നാടകക്കാരിയാണ്.

ഒരു വര്‍ഷം മുന്‍പാണ് യുവാവ് സെന്റ് തെരേസാസ് വിദ്യാര്‍ത്ഥിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്‌. അന്ന് പൊലീസ് ഇയാളെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കിയതാണ്. പിന്നീട് അടുത്തിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കണ്ടപ്പോള്‍ കൂട്ടുകാരന്റെ ഇഷ്ടത്തെക്കുറിച്ച് അറസ്റ്റിലായ പെണ്‍കുട്ടി പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി യുവാവിനും ഈ പെണ്‍കുട്ടിക്കുമെതിരേ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

പൊലീസ് സ്റ്റേഷനില്‍ ചെന്ന് പെണ്‍കുട്ടിയെ കണ്ടെന്നും എന്നാല്‍ അനുകൂലമായ പ്രതികരണമല്ല പൊലീസില്‍ നിന്നുണ്ടായതെന്നും പാര്‍വതി വ്യക്തമാക്കി. സൗഹൃദത്തിന്റെ പേരില്‍ ആരോട് പ്രണയത്തെക്കുറിച്ച് പറയരുതെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കി. സ്ത്രീ സൗഹൃദസംസ്ഥാനം സ്ത്രീകള്‍ക്ക് വേണ്ടി ചെയ്തുതരുന്ന സഹായത്തെക്കുറിച്ച് പറയണമെന്ന് തോന്നിയതുകൊണ്ടാണ് ലൈവില്‍ വന്നതെന്ന് പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്