ചലച്ചിത്രം

'ആ പാട്ടുകള്‍ എന്റെയും കൂടിയാണ്'; ഇളയരാജയുടെ പാട്ടുകള്‍ ഇനിയും പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  റോയല്‍റ്റി നല്‍കാതെ തന്റെ പാട്ടുകള്‍ വേദികളില്‍ പാടരുതെന്ന ഇടയരാജയുടെ നിര്‍ദേശം തള്ളി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. ഇളയരാജയുടെ പാട്ടുകള്‍ ഇനിയും വേദികളില്‍ പാടുമെന്നാണ് എസ്പി പറയുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഗാനങ്ങള്‍ പൊതുവേദിയില്‍ പാടുന്നതില്‍ തെറ്റില്ലെന്നുമാണ് ബാലസുബ്രഹ്മണ്യത്തിന്റെ നിലപാട്. 

ഇത് സംബന്ധിച്ച് ഇളയരാജയും എസ്.പിയും തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. റോയല്‍റ്റി നല്‍കാതെ തന്റെ പാട്ടുകള്‍ പാടരുതെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷമാണ് ഇളയരാജ ബാലസുബ്രഹ്മണ്യത്തിന് കത്തയച്ചത്. എന്നാല്‍ ഇത് ഇളയരാജയും തന്റെ ഇളയമകന്റെ കമ്പനിയും തമ്മിലുള്ള കേസാണെന്നാണ് ബാലസുബ്രഹ്മണ്യം പറയുന്നത്. ആ കേസ് അവര്‍ തമ്മിലാണെന്നും തനിക്ക് അതില്‍ ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

1980 മുതല്‍ ആയിരത്തില്‍ അധികം ഹിറ്റ് ഗാനങ്ങളാണ് ഇളയരാജ- എസ്. പി ബാലസുബ്രഹ്മണ്യം കൂട്ടുകെട്ടില്‍ പിറന്നത്. എന്നാല്‍ താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ വേദിയില്‍ പാടരുതെന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍ച്ചിലാണ് ബാലസുബ്രഹ്മണ്യത്തിന് നോട്ടീസ് അയച്ചത്. റോയല്‍റ്റി ഇല്ലാതെ പാട്ട് കേള്‍പ്പിക്കരുതെന്ന ഇളയരാജയുടെ നിലപാട് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു