ചലച്ചിത്രം

'എനിക്ക് നമ്പര്‍ വണ്‍ ആവേണ്ട, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാകാനും താല്‍പ്പര്യമില്ല'; മത്സരിക്കാനില്ലെന്ന് പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

താനോരു മത്സരത്തിന്റെ ഭാഗമല്ലെന്നും മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും നടന്‍ പൃത്ഥിരാജ്. തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ സാധിക്കണം എന്നാണ് തന്റെ ആഗ്രഹം. അല്ലാതെ നമ്പര്‍ വണ്‍ ആകണമെന്നോ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായോ മാറണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. 

'എല്ലാ രീതിയിലുള്ള സിനിമകളും ട്രൈ ചെയ്യണം എന്നാണ് എന്റെ ഹൃദയം പറയുന്നത്. ചിലപ്പോള്‍ വിജയമാകും മറ്റു ചിലപ്പോള്‍ പരാജയമാകും. കൂടെ പോലുള്ള ചിത്രങ്ങള്‍ വിജയമാകും. രണം പോലുള്ള സിനിമകള്‍ വിജയിക്കില്ല. പത്ത് വര്‍ഷം കഴിഞ്ഞിട്ട് ഞാന്‍ ഇതൊന്നും ട്രൈ ചെയ്തില്ലല്ലോ എന്ന് വിചാരിച്ച് എനിക്ക് ഭയങ്കര സങ്കടമായിപ്പോകും. അതാണ് ഈ പ്രയാസമുള്ള വഴി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് ശരിക്കും അത് പ്രയാസമല്ല.' 

'ഞാനൊരു മത്സരത്തിന്റെ ഭാഗമല്ല, മത്സരിക്കാന്‍ താല്‍പ്പര്യവുമില്ല. നമ്പര്‍ വണ്‍ ആകണമെന്നോ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആളാവണമെന്നോ ഇല്ല. ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ ഒരു നടന്‍ എന്ന രീതിയില്‍ ഒരു താരം എന്ന രീതിയില്‍ എന്താണ് ഞാന്‍ ഇന്റസ്ട്രിയില്‍ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം. അതു ഞാന്‍ ചെയ്യും. അതിന് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്.'പൃഥ്വിരാജ് പറഞ്ഞു. റെഡ് എഫ് എം നടത്തിയ പൃഥ്വിരാജിന്റെ കൂടെ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ