ചലച്ചിത്രം

'ഞാന്‍ കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടുകയുള്ളൂവെങ്കില്‍ എനിക്ക് സിനിമ വേണ്ട': മഡോണ സെബാസ്റ്റ്യൻ 

സമകാലിക മലയാളം ഡെസ്ക്

കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടുകയുള്ളൂവെങ്കില്‍ തനിക്ക് സിനിമ വേണ്ടെന്ന് തുറന്നുപറഞ്ഞ് നടി മഡോണ സെബാസ്റ്റ്യൻ. സിനിമ ഇന്ന് തനിക്ക് എല്ലാം തരുന്നുണ്ടെന്നും അതിൽ വളരെയധികം നന്ദിയുണ്ടെന്നും എന്നാൽ കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടുകയുള്ളൂവെങ്കില്‍ തനിക്ക് സിനിമ വേണ്ടെന്നുമാണ് മഡോണയുടെ വാക്കുകൾ. 

"എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കില്‍ നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയും ഇല്ല അത് പറയാന്‍. മനഃസമാധാനത്തോടെ ജിവിക്കുക എന്നതാണ് പ്രധാനം. എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്‌പേസില്‍ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല‌", അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഈ അഭിപ്രായപ്രകടനം. സിനിമയിലെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മഡോണ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്