ചലച്ചിത്രം

കറുത്തതായതിനാല്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്നു പറഞ്ഞ പ്രമുഖ നടിയെ നേരില്‍ കാണുന്ന സീന്‍; ചാലക്കുടികാരന്‍ ചങ്ങാതിയിലെ ആ രംഗത്തെക്കുറിച്ച് വിനയന്‍ 

സമകാലിക മലയാളം ഡെസ്ക്

ലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഒരു രംഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍. മണിക്ക് ജീവിതത്തില്‍ നേരിടേണ്ടിവന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ രംഗത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 

മണി നായകനായി 2002ല്‍ വാല്‍ക്കണ്ണാടി എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പ്രചരിച്ച ഒരു വാര്‍ത്തയാണ് ഇത്. മണി കറുത്തതായതിനാല്‍ ഒപ്പം അഭിനയിക്കില്ലെന്ന് പ്രമുഖ നടി പറഞ്ഞെന്നായിരുന്നും അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. മണി ഇക്കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും മണിയോട് അടുത്ത വൃത്തങ്ങള്‍ സംഭവം സത്യമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് താന്‍ നേരിട്ട് അന്വേഷിച്ചപ്പോള്‍ സംഭവം സത്യമാണെന്ന് മനസിലാക്കുകയായിരുന്നെന്നും അങ്ങനെയാണ് രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും വിനയന്‍ പറയുന്നു.

മണിയുടെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ ഒരു സഹപ്രവര്‍ത്തകയെ നേരിട്ട് കാണുന്ന രംഗമാണ് ചാലക്കുടികാരന്‍ ചങ്ങാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പണ്ടു സഹായിച്ചിട്ടുള്ള മണിക്കേറെ ഇഷ്ടപ്പെട്ട പ്രമുഖ അഭിനേത്രി മുന്നില്‍ വരുമ്പോള്‍ മണി അവരോട് സംസാരിക്കുന്നതാണ് ഈ സീന്‍. എന്തു കൊണ്ടാണ് അന്ന് തനിക്കൊപ്പം അഭിനയിക്കാതിരുന്നത് എന്ന് മണിയുടെ കഥാപാത്രം ഹണി റോസിന്റെ കഥാപാത്രത്തോട് ചോദിക്കുന്നു. സത്യത്തില്‍ അന്ന് തന്നെ അവഗണിച്ചത് കളിയാക്കാനായിരുന്നോ അതോ തന്റെ നിറം കൊണ്ടാണോ എന്നാണ് മണി അവരോട് ചോദിക്കുന്നത്. 

'കൊച്ചിയിലെ പ്രമുഖ ഹോട്ടലിന്റെ റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂളിന്റെ അരികില്‍വച്ചാണ് സീന്‍ എടുക്കുന്നത്. ഹൈദരാബാദില്‍ നടക്കുന്ന രംഗമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ പ്രധാനരംഗം കൂടിയാണിത്. രാജമണിയുടെയും ഹണിയുടെയും മികച്ച അഭിനയപ്രകടനം കൂടി ഈ രംഗത്തില്‍ കാണാം', വിനയന്‍ പറയുന്നു.

മണിയെ നായകനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ മലയാളത്തിലെ പ്രമുഖ നടന്മാരും നടിമാരുമുണ്ടെന്നും എന്നാല്‍ മണി വലുതായി കഴിഞ്ഞപ്പോള്‍ ഇവരൊക്കെ മണിയെ ചേര്‍ത്തുപിടിക്കുകയും മണിയുടെ ആളാണെന്നു പറയാന്‍ തമ്മില്‍ മത്സരം വരെ ഉണ്ടാകുകയും ചെയ്‌തെന്നും വിനയന്‍ പറയുന്നു. 

ചാലക്കുടികാരന്‍ ചങ്ങാതി ഒരു ബയോപിക് അല്ലെന്നും മണി ജീവിതത്തില്‍ നേരിട്ട അനുഭവങ്ങളുടെ ബാക്കിപത്രമാണ് ഈ സിനിമയെന്നും വിനയന്‍ പറഞ്ഞു. സെപ്തംബര്‍ 28നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്