ചലച്ചിത്രം

ഹോഴ്‌സ് ലൗ: കാനഡയിലെ സ്‌മോകി ലേക്കില്‍ കുതിരയെ ലാളിച്ച് ടൊവിനൊ(ചിത്രങ്ങള്‍ കാണാം) 

സമകാലിക മലയാളം ഡെസ്ക്

റ്റവും പുതിയ ചിത്രം തീവണ്ടി തീയറ്ററുകളില്‍ മുകച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളുമായി കാനഡയിലാണ് വിജയനായകന്‍ ടൊവിനോ തോമസ്. 'ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു' എന്ന സലിം അഹമ്മദ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം കാനഡയിലെത്തിയിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ കാനഡയിലെ മധ്യ ആല്‍ബര്‍ട്ടയിലെ സ്‌മോകി ലേക്ക് ടൗണ്‍ സന്ദര്‍ശിച്ച താരം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഹോഴ്‌സ് ലൗ എന്ന അടിക്കുറിപ്പോടെ ടൊവിനൊ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചത്. തടാകത്തിനരികെ കുതിരകള്‍ക്കൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുതിരകള്‍ക്കൊപ്പം നിന്നുള്ള പത്തോളം ചിത്രങ്ങളാണ് ടൊവിനൊയുടെ ഇന്‍സ്റ്റാ പേജില്‍ നിറഞ്ഞിരിക്കുന്നത്. 

ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടുവിന്റെ മേക്കപ്പ്മാന്‍ കൂടിയായ രഞ്ജിത് അമ്പാടിയാണ് ടൊവിനൊയുടെ ചിത്രം പകര്‍ത്തിയത്. നാലുതവണ സംസ്ഥാന അവാര്‍ഡ് നേടിയ മേക്കപ്പ്മാന്‍ ക്യാമറാമാനാകുന്നു എന്ന് കുറിച്ചാണ് രഞ്ജിത് അമ്പാഡിക്ക് താരം കേര്‍ട്ടസി നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ