ചലച്ചിത്രം

അച്ഛന്‍ എന്നെ ഇറക്കിവിടുമ്പോള്‍ അവന്‍ ജിമ്മില്‍ പോയതിന്റെ പടങ്ങള്‍ ട്വീറ്റ് ചെയ്ത് രസിക്കുകയായിരുന്നു: സഹോദരനെതിരെ പൊട്ടിത്തെറിച്ച് വനിത

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരം വിജയ്കുമാറും മകളും നടിയുമായ വനിതാ വിജയ്കുമാറും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ തമിഴ് ചലച്ചിത്ര മേഖലയിലെ ചര്‍ച്ചാവിഷയം. വിജയ്കുമാര്‍ തന്നെ വീട്ടില്‍ നിന്നും ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ഇറക്കി വിട്ടെന്ന് പറഞ്ഞ് വനിത രംഗത്തെത്തിയിട്ട് ദിവസങ്ങള്‍ കഴിയുന്നേയുള്ളു. ഇപ്പോള്‍ അച്ഛന് പിന്നാലെ സഹോദരനെതിരെയും ആഞ്ഞടിച്ച് വനിത രംഗത്തെത്തിയിരിക്കുകയാണ്.

സഹോദരന്‍ അരുണ്‍ വിജയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് വനിത പ്രതികരിച്ചിരിക്കുന്നത്. അരുണിന്റെ മൂത്ത സഹോദരിയായ തന്നെ അച്ഛന്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടിട്ടും അരുണ്‍ ഒരക്ഷരം പോലും മിണ്ടിയില്ലെന്ന് വനിത ആരോപിക്കുന്നു. 

''ഈ പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ അരുണ്‍ ട്വിറ്ററില്‍ കാറിന്റെയും ജിമ്മില്‍ പോയതിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു. പണം മാത്രമാണ് എല്ലാവരുടെയും ചിന്ത. കുടുംബത്തെക്കുറിച്ച് ആര്‍ക്കും ഒരുത്തരവാദിത്തവുമില്ല. അന്യഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് അവരെല്ലാം പെരുമാറുന്നത്''- വനിത പറയുന്നു. 

വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും വനിതയെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മകള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും സമയപരിധി കഴിഞ്ഞിട്ടും ഇറങ്ങിപ്പോകാത്തതിനെ തുടര്‍ന്ന് വിജയകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തനിക്ക് തുല്യ അവകാശമുള്ള വീട് ആണെന്നും ഇഷ്ടമുള്ളപ്പോള്‍ ഇറങ്ങിപ്പോകുമെന്നുമായിരുന്നു വനിതയുടെ നിലപാട്. അച്ഛനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് വനിത. 

അതേസമയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിഷയത്തില്‍ ഇടപെട്ട് സംഭവം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു. നടിയെ വാടക വീട്ടിലെത്തി ഒഴിപ്പിക്കുകയും ചെയ്തു. പിന്നാലെ താരത്തിന്റെ എട്ട് സുഹൃത്തുകളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തന്നേയും സുഹൃത്തുക്കളേയും അച്ഛന്‍ പൊലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്ന് നടി പറയുന്നു.

'സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് ചെയ്തത്. സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛന്‍ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാല്‍ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാന്‍ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ തനിക്ക് എതിരെയാണ്'- വനിത പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍