ചലച്ചിത്രം

ആ വോയിസ് നോട്ട് ഇപ്പോള്‍ പ്രസക്തമല്ല, വയലിനുമെടുത്ത് ബാലു ഇനിയും വരും: വിധു പ്രതാപ്

സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഗായകന്‍ വിധു പ്രതാപ്. ബാലു വയലിനെടുത്ത് നമ്മെ സന്തോഷിപ്പിക്കാന്‍ വരുമെന്ന് പ്രതീക്ഷിക്കാമെന്നും വിധു ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥയിലാണെന്ന് താന്‍ പറഞ്ഞ വോയിസ് ക്ലിപ്പ് ഇപ്പോളും പ്രചരിക്കുന്നുണ്ടെന്നും അതിനി പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 

അപകടം നടന്നയന്ന് രാവിലെ ബാലുവുമായി അടുത്ത് പരിചയമുള്ള ഗായകരുടെ ഗ്രൂപ്പിലേക്ക് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നു. ഏഴ് മണിക്ക് ആശുപത്രിയിലെത്തിയതിന് ശേഷമാണ് ആ മെസേജ് അയച്ചത്. അതിപ്പോഴും പ്രചരിക്കപ്പെടുകയാണ്. നിരവധി ഗ്രൂപ്പുകളില്‍ നിന്ന് ഇപ്പോഴും എനിക്കത് ലഭിക്കുന്നുണ്ട്. സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേര്‍ ചോദിക്കുന്നു. നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കുക. ഇനിയും നമ്മെ സന്തോഷിപ്പിക്കാന്‍ വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിനെ തിരിച്ചുകൊണ്ടുവരാം. നിങ്ങളുടെ പ്രാര്‍ഥനയാണ് വേണ്ടത്-അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുവയസ്സുള്ള മകള്‍ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ ആശുപത്രിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്