ചലച്ചിത്രം

'എന്റെ ഹണിമൂൺ ഇവിടെയായിരിക്കും'; ഷംന കാസിം പറയുന്നു 

സമകാലിക മലയാളം ഡെസ്ക്

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് നടി ഷംന കാസിം. നൃത്തതിലൂടെ അഭിനയരം​ഗത്തേക്കെത്തിയ താരം പലപ്പോഴും സ്റ്റേജ് പരിപാടികളിൽ നിറസാന്നിധ്യമാണ്. സിനിമാ ഷൂട്ടിങ്ങിനായും സ്റ്റേജ് പരിപാടികൾക്കായും നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച വ്യക്തിയാണ് ഷംന. പക്ഷെ ഇങ്ങനെ പോയ ഒരിടം ഷംനയെ ഒരുപാട് ആകർഷിച്ചു. അന്ന് ഷംന ഉറപ്പിച്ചു വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം ഇവിടെ വരണം. 

പാർത്ഥിപൻ സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ചെക്കോസ്ലോവാക്കിയയിൽ എത്തിയപ്പോഴാണ് താരം തന്റെ ഹണിമൂൺ ട്രിപ്പിനുള്ള സ്ഥലം ഉറപ്പിച്ചത്. ഒാസ്ട്രിയയിൽ ഷൂട്ടിങ് പൂർത്തീകരിച്ചതിന് ശേഷം കുറച്ചു ഭാഗത്തിന്റെ ഷൂട്ടിനായാണ് ഷംനയും സംഘവും അന്ന്  ചെക്കോസ്ലോവാക്കിയയിലെത്തിയത്. 

ഇവിടെ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് മുറിയിലെ ജനാലയുടെ കർട്ടൺ മാറ്റിയപ്പോഴാണ് താൻ ശരിക്കും അത്ഭുതപ്പെട്ടതെന്ന് ഷംന പറയുന്നു. എത്ര മനോഹരമാണ്. ചെക്കോസ്ലോവാക്യക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ എന്ന് ചിന്തിച്ച നിമിഷമായിരുന്നെന്നാണ് താരത്തിന്റെ വാക്കുകൾ. ഷൂട്ടു കഴിഞ്ഞത് കൊണ്ട് കൂടുതൽ ചുറ്റികാണാൻ സാധിച്ചില്ല. പക്ഷെ അന്ന് ഷംന ഒരു കാര്യം ഉറപ്പിച്ചു. ഹണിമൂൺ ഇവിടെയാക്കണം. അത്രക്കും മനസ്സിനെ ആകർഷിച്ചയിടമായിരുന്നു ചെക്കോസ്ലോവാക്കിയെന്ന് ഷംന പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്