ചലച്ചിത്രം

'വളരെ ആശങ്കയോടെയാണ് ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത്: അതിന് കാരണം മീര ജാസ്മിന്‍ എന്ന നടിയായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

മീര ജാസ്മിന്‍ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന കാലഘട്ടത്തിലാണ് വിശാല്‍ നായകനായെത്തിയ സണ്ടക്കോഴിയില്‍ അഭിനിയിക്കുന്നത്. ചിത്രത്തില്‍ മീരയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ സണ്ടക്കോഴി2 എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ നടി കീര്‍ത്തി സുരേഷിനെയാണ് നായികാ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

വളരെയധികം ആകുലതകളോടു കൂടിയാണ് താന്‍ സണ്ടക്കോഴി2ല്‍ അഭിനയിക്കാന്‍ പോയതെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. അതിന് കാരണം മീര ജാസ്മിനാണെന്നും കീര്‍ത്തി പറഞ്ഞു. സണ്ടക്കോഴി2ന്റെ  ഓഡിയോ ലോഞ്ച് സമയത്ത് സംസാരിക്കുകയായിരുന്നു കീര്‍ത്തി.

'മീര ജാസ്മിന്‍ തന്റെ അഭിനയ മികവ് കൊണ്ട് അവിസമരണീയമാക്കിയ ചിത്രമാണ് സണ്ടക്കോഴി. എനിക്കും വളരെയധികം ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അത്. അതു കൊണ്ടു തന്നെ സണ്ടക്കോഴി2ന്റെ കഥ വളരെ ആശങ്കയോടു കൂടിയാണ് ഞാന്‍ കേട്ടത്. മീര ജാസ്മിന്‍ ചെയ്ത കഥാപാത്രത്തെ എങ്ങനെ അവിസ്മരണീയമാക്കാം എന്നതായിരുന്നു എന്നെ അലട്ടിയിരുന്ന പ്രശ്‌നം'- കീര്‍ത്തി പറയുന്നു.

എന്നാല്‍ രണ്ടാം ഭാഗത്തിലെ കഥാപാത്രം മീര ജാസ്മിന്‍ ചെയ്ത കഥാപാത്രത്തിന് തുല്യമാണെന്ന് മനസിലായെന്നും വളരെ ഭംഗിയോടു കൂടിയാണ് കഥാപാത്രത്തെ ആവിഷ്‌ക്കരിച്ചിരിക്കുതെന്നും കീര്‍ത്തി പറഞ്ഞു. 'മഹാനടിക്ക് ശേഷം വളരെയധികം ആത്മ വിശ്വാസത്തോടു കൂടി ചെയ്ത സിനിമയാണ് സണ്ടക്കോഴി. വിശാലും ലിങ്കുസാമി സാറുമാണ് എന്നെ അതിന് സഹായിച്ചത്'- കീര്‍ത്തി വ്യക്തമാക്കി.

സണ്ടക്കോഴിയുടെ ആദ്യ ഭാഗത്ത് ഹേമ എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിന്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് സണ്ടക്കോഴിക്ക് രണ്ടാം ഭാഗമൊരുങ്ങുന്നത്. വിശാലാണ് സിനിമ നിര്‍മ്മിക്കുന്നത്. ശക്തമായ നെഗറ്റീവ് റോളില്‍ വരലക്ഷ്മിയും എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു