ചലച്ചിത്രം

'കാറിന് മുകളിലേക്ക് അവര്‍ ചാടിക്കയറി, ചില്ല് അടിച്ചു പൊളിക്കാന്‍ ശ്രമിച്ചു'; തനുശ്രീക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് സഹോദരി ഇഷിത

സമകാലിക മലയാളം ഡെസ്ക്

നുശ്രീ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ ബോളിവുഡില്‍ ചൂടുപിടിച്ച ചര്‍ച്ചയാവുകയാണ്. ഇപ്പോള്‍ തനുശ്രീയുടെ സഹോദരിയും നടിയുമായ ഇഷിത ദത്ത ആ സമയത്ത് കുടുംബത്തിന് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. നടന്ന സംഭവങ്ങള്‍ എന്നും ഓര്‍മയുണ്ടാകുമെന്നും ഒരിക്കലും മറക്കില്ല എന്നും ഇഷിത വ്യക്തമാക്കി. 

'തന്റെ സഹോദരിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് അക്രമണമുണ്ടായത്. താന്‍ ആ സമയം വീട്ടിലായിരുന്നു. ഞാന്‍ അതിന്റെ വീഡിയോ കണ്ടു. ആളുകള്‍ കാറിന് മുകളിലേക്ക് ചാടിക്കയറുകയാണ്. കാറിന്റെ ചില്ല് അടിച്ച് പൊളിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം കണ്ട് ഭയന്ന് നില്‍ക്കുകയായിരുന്നു തന്റെ സഹോദരിയും കുടുംബവും. ഞാന്‍ ശരിക്ക് പേടിച്ചു, കാരണം ആ സമയം ഞാന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. ആ ഓര്‍മകള്‍ ഒരിക്കലും പോകില്ല.'ഇഷിത ദത്ത പറഞ്ഞു. 

പൊലീസുകാര്‍ എത്തിയതുകൊണ്ട് മാത്രമാണ് തന്റെ കുടുംബം സുരക്ഷിതമായി എത്തിച്ചേര്‍ന്നതെന്നും താരം പറഞ്ഞു. പൊലീസിനെ വിളിച്ച് തന്റെ കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ച ആളോട് ഞാന്‍ വളരെഅധികം കടപ്പെടുന്നു. ആ സംഭവങ്ങള്‍ ഒരിക്കലും മറക്കില്ല. ജീവിതവുമായി തങ്ങള്‍ മുന്നോട്ടു പോകും എന്നാല്‍ ഇത് മറക്കില്ല. ഇഷിത കൂട്ടിച്ചേര്‍ത്തു. 

തനുശ്രീ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് നിരവധി പേര്‍ ചോദ്യം ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ഒരു ഉദാഹരണമാകാന്‍ ശ്രമക്കുകയാണ് അവള്‍. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ തെറ്റുകൊണ്ടല്ല. അതുകൊണ്ട് മടി കാണിക്കാതെ ഇത് തുറന്നു പറയണം എന്നാണ് ഇഷിത പറയുന്നത്. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാനാ പടേക്കറില്‍ നിന്ന് തനുശ്രീക്ക് മോശം അനുഭവമുണ്ടാകുന്നത്. സിനിമ ഉപേക്ഷിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളെ വെച്ച് തന്നെ ഉപദ്രവിക്കാന്‍ നാനാ പടേക്കര്‍ ശ്രമിച്ചെന്നും തനുശ്രീ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്