ചലച്ചിത്രം

'പി എം നരേന്ദ്രമോദി' ഏപ്രിൽ പതിനൊന്നിന് എത്തും; റിലീസ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ദിനത്തിൽ 

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ‘പി എം നരേന്ദ്രമോദി’ ഏപ്രിൽ പതിനൊന്നിന് തീയേറ്ററുകളിലെത്തും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് സിനിമയുടെ റിലീസിനായി തിരഞ്ഞെടുത്തിട്ടുള്ളത്. സിനിമയുടെ നിര്‍മാതാവ് സന്ദീപ് സിം​ഗ് ട്വിറ്ററിലൂടെയാണ് പുതിയ റിലീസ് തിയതി പുറത്തുവിട്ടത്.

ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് മാറ്റുകയായിരുന്നു.  സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് വൈകാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ. 

പ്രഖ്യാപനം മുതൽക്കെ വിവാദമായ ചിത്രം തിരഞ്ഞെടുപ്പ് സമയത്ത് റിലീസിനെത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് സിനിമയുടെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തു. 

വിവേക് ഒബ്റോയി നരേന്ദ്രമോദിയായി വേഷമിടുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ് തുടങ്ങിയവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍