ചലച്ചിത്രം

'പിന്നെ എന്തുകൊണ്ട് അയ്യപ്പൻ സ്ത്രീകളെ ശിക്ഷിച്ചില്ല', വിമർശനം; വിശദീകരണവുമായി ​ഗായകൻ അനൂപ്  

സമകാലിക മലയാളം ഡെസ്ക്

ഗായകന്‍ അനൂപ് ശങ്കർ ഒരുക്കിയ 'അയ്യനേ' എന്ന ഏറ്റവും പുതിയ ആല്‍ബത്തിനെതിരെ വിമര്‍ശനം. ആൽബത്തിന്റെ ആശയവുമായി എതിർപ്പ് പ്രകടിപ്പിച്ചും പാട്ടിലെയും ദൃശ്യങ്ങളിലെയും പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഒടുവിൽ വിമർശനത്തിന് പരസ്യമായി മറുപടി നൽകി രംദത്തെത്തിയിരിക്കുകയാണ് അനൂപ്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെടുത്തിയാണ് ആൽബത്തിനുനേരെ വിമർശനം ഉന്നയിക്കപ്പെടുന്നത്. ആൽബത്തിന്റെ ആശയവും ദൃശ്യങ്ഹളും നിലവാരമില്ലാത്തതാണെന്നാണ് ആരോപണം. സത്രീകള്‍ മഹിഷികളാണെങ്കില്‍ അയ്യപ്പന്‍ എന്തുകൊണ്ട് സ്ത്രീകളെ ശിക്ഷിച്ചില്ലെന്നും ഇയാൾ ചോദിച്ചു. അനുപിന് എന്തുകൊണ്ട് മലയാളം സ്ഫുടമായി ഉച്ചരിക്കാന്‍ കഴിയുന്നില്ലെന്നും എന്തിനാണ് എസ്പിബിയെ (എസ് പി ബാലസുബ്രമണ്യം) അനുകരിക്കുന്നതെന്നും ഇയാള്‍ ചോദിച്ചു. ഇത്തരം മോശമായ ആല്‍ബങ്ങളില്‍ ജയചന്ദ്രന്‍ പാടരുതെന്നും കമന്റിൽ പറയുന്നു. ഇതിന് മറുപടിയുമായാണ് അനൂപ് രം​ഗത്തെത്തിയത്. 

ആൽബത്തിന്റെ ആശയം എന്റെയായതിനാൽ വിമർശനങ്ങൾക്ക് ഞാൻ തന്നെ മറുപടി നൽകണം എന്ന് കുറിച്ചുകൊണ്ടാണ് അനൂപ് ആരംഭിച്ചത്. വിമർശകൻ ചൂണ്ടിക്കാട്ടിയ ഓരോ പിഴവുകൾക്കും അക്കമിട്ട് മറുപടി നൽകുകയായിരുന്നു.

സ്വാമി അയ്യപ്പന് ഒരു പ്രാര്‍ഥനാഗാനം അര്‍പ്പിക്കാനാണ് താന്‍ ഈ ആല്‍ബം ചെയ്തതെന്നും സ്ത്രീകളിലെ ധാര്‍ഷ്ട്യഭാവത്തിന്റെ പ്രതീകമായി പറയുന്ന മഹിഷിയെ വധിക്കുന്ന സ്വാമി അയ്യപ്പനാണ് തന്റെ സ്തുതിയെന്ന് അനൂപ് ‌പറയുന്നു. ദശലക്ഷക്കണക്കിനാളുകളുടെ ഭക്തിയെയും ആചാരവിശ്വാസങ്ങളെയും തകര്‍ക്കുന്ന അഹംഭാവത്തെയാണ് മഹിഷിയായി ചിത്രീകരിച്ചതെന്നും അവരെയാണ് അയ്യപ്പന്‍ വധിക്കുന്നതായി നൃത്തത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നതെന്നും അനൂപ് പറയുന്നു. അതിനെ അയ്യപ്പൻ സ്ത്രീകളെ കൊല്ലുന്നതായി വ്യാഖ്യാനിക്കുന്നത് നിങ്ങൾ വിശ്വസിക്കുന്ന ആശയത്തിന്റെ പ്രശ്നമാണ്, അനൂപ് പറഞ്ഞു. 

തന്റെ ആലാപനത്തിലെ സ്ഫുടതയില്ലായ്മയുടെ കാരണവും അന‌ൂപ് വിശദീകരിച്ചു. ഇതൊരു ഭക്തന്റെ മാനസിക സംഘര്‍ഷം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഗാനമാണെന്നും വരികള്‍ക്കല്ല ഭാവത്തിനാണ്  പ്രാധാന്യം നല്‍കേണ്ടതെന്നുമാണ് വിശദീകരണം. അവസാന ഭാ​ഗത്തിൽ കൃത്യമായ ഉച്ഛാരണം കേൾക്കാമെന്നും ഇല്ലെങ്കിൽ ഇഎൽടിയെ സമീപിക്കാനുമാണ് മറുപടി. എസ്പിബിയെ അനുകരിക്കുന്നെന്ന പരാമർശം വഴി തന്നെ എസ്പിബിയുമായി സാമ്യപ്പെടുത്തിയിരിക്കുകയാണെന്നും അതിന് അങ്ങേയറ്റം നന്ദിയുണ്ടെന്നും അനൂപ് കുറിച്ചു. 

ജയചന്ദ്രന്‍ ഏറ്റവും സന്തോഷത്തോടെയാണ് ആല്‍ബത്തില്‍ പാടിയിരിക്കുന്നതെന്നും അടുത്തകാലത്തായി താന്‍ പാടിയതില്‍ മഹത്തായ ഗാനങ്ങളിലൊന്നാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആൽബം ചിത്രീകരിക്കാൻ ഉപയോ​ഗിച്ച സാങ്കേതികവിദ്യകളെക്കുറിച്ചും അനൂപ് വിവരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു