ചലച്ചിത്രം

'മുടി പോകുന്നതനുസരിച്ച് വൈശാഖിന്റെ ഡയറക്ഷന്‍ നന്നാകുന്നുണ്ട്'; ഒരുപാട് പുരോഗമിച്ചെന്ന് മമ്മൂട്ടി 

സമകാലിക മലയാളം ഡെസ്ക്

രാജയുടെ രണ്ടാം വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് ദിനം അടുക്കുന്തോറും ആവേശം വാനോളം ഉയര്‍ന്നുകഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ട്രെയിലര്‍ വരെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. 

വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമെന്നോണമാണ് മധുരരാജ തീയറ്ററുകളിലേക്കെത്തുന്നത്. ഈ കാലത്തിനിടയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ വൈശാഖ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് നടന്‍ മമ്മൂട്ടി. 

'മുടി കുറച്ച് പോയിട്ടുണ്ടെന്ന് തോന്നുന്നു. മുടി പോകുന്നതനുസരിച്ച് വൈശാഖിന്റെ ഡയറക്ഷന്‍ നന്നാകുന്നുണ്ട്. ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. ഒരു വലിയ ടെകനീഷനായി വരും. വന്നുകഴിഞ്ഞിരിക്കുന്നു. ലോകോത്തര സിനിമകളുടെയൊക്കെ അടുത്തെത്താവുന്ന തരത്തിലുള്ള മേക്കിംഗ് ആയിക്കഴിഞ്ഞു', പോക്കിരിരാജയില്‍ നിന്ന് മധുരരാജയിലേക്ക് എത്തുമ്പോള്‍ സംഭവിച്ച വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു