ചലച്ചിത്രം

വീഡിയോയില്‍ നിറഞ്ഞ് മദ്യവും മയക്കുമരുന്നും; അമീറിന്റെ മകളുടെ കാമുകന് നേരെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

അടുത്തിടെ പുറത്തുവന്ന ഒരു ഫോട്ടോയുടെ പേരിലാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. കാമുകനൊപ്പം നില്‍ക്കുന്നതായിരുന്നു ചിത്രം. ഇതോടെ അജ്ഞാതനായ കാമുകന്റെ പുറകെയായിരുന്നു ബോളിവുഡ് ലോകം. സംഗീതജ്ഞനായ മിഷാല്‍ ക്രിപലാനിയാണ് ഐറയുടെ ബോയ്ഫ്രണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ഐറ പങ്കുവെക്കുന്നത്. 

ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട്‌ടോപ്പിക്കായിരിക്കുകയാണ് ഇവര്‍. എന്നാല്‍ അതിനൊപ്പം മിഷാലിന്റെ മ്യൂസിക് വീഡിയോകളും വലിയ ചര്‍ച്ചയാവുന്നുണ്ട്. മദ്യവും മയക്കുമരുന്നു ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വീഡിയോകള്‍ എന്നാണ് വിമര്‍ശനം. ഇത്തരം വീഡിയോകള്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കുമെന്നും ആരോപണമുണ്ട്. 

നെതര്‍ലന്‍ഡിലെ യൂണിവേഴ്‌സിറ്റി കൊളേജ് ഉട്‌റെച്ച്ടില്‍ പഠിക്കുകയാണ് ഐറ ഇപ്പോള്‍. ഐറയുടേയും മിഷാലിന്റേയും കാലിഫോര്‍ണിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായത്. മിഷാലിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും ഐറതന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ പ്രണയത്തെപ്പറ്റി ഇരുവരും തുറന്നു പറഞ്ഞിട്ടില്ല. അമീര്‍ ഖാന്റെ മുന്‍ ഭാര്യ റീന ദത്തയിലുണ്ടായ മകളാണ് ഐറ. ജുനൈദ് എന്ന മകനും ഈ ബന്ധത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു