ചലച്ചിത്രം

'ഞാന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല', നയന്‍താരയോട് മാപ്പ് പറയില്ലെന്ന് രാധാ രവി  

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ വ്യക്തിപരമായി ആക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് നടന്‍ രാധാ രവി. മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് രാധാ രവിയുടെ വാക്കുകൾ. 'എനക്ക് ഇന്നൊരു മുഖമിരിക്ക്' എന്ന സിനിമയുടെ ഭാ​ഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാധാ രവി.

"ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാൻ. മാപ്പ് പറയാന്‍ കൊലക്കുറ്റമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതിനാല്‍ ഞാന്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. അന്ന് മാധ്യമപ്രവര്‍ത്തകരടക്കം എന്റെ പ്രസംഗത്തിന് കയ്യടിച്ചു. മോശം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അപ്പോഴേ പറയണമായിരുന്നു", രാധാ രവി പറഞ്ഞു. 

നയന്‍താര പ്രധാന വേഷം കൈകാര്യം ചെയ്ത കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവി വിവാദ പ്രസം​ഗം. നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുതെന്നും പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെയുള്ള വിശേഷണങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കാണ് ചേരുക എന്നുമായിരുന്നു രാധാ രവിയുടെ വാക്കുകൾ. അവരോടൊന്നും നയൻതാരയെ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ രാധാ രവി താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രസം​ഗത്തിൽ പ്രതിപാദിച്ചു. 'നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്', രാധാ രവി പറഞ്ഞു. 

'തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. മുമ്പ് ദേവിമാരുടെ വേഷത്തിലൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു അഭിനയിച്ചിരുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം', പ്രസംഗത്തില്‍ പറയുന്നു.

സംഭവം വിവാദമായതോടെ രാധാ രവിയെ ഡിഎംകെയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സഹോദരി രാധിക അടക്കം നിരവധി പേരാണ് രാധാരവിക്കെതിരേ രംഗത്തെത്തിയത്. തമിഴ് സിനിമ ലോകം ഒന്നടങ്കം നയന്‍താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ