ചലച്ചിത്രം

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ ടീസർ പുറത്ത് ; വൈറൽ

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ ദി ഗാംബ്ലറിന്റെ ടീസർ പുറത്ത്. ആന്‍സണ്‍ പോള്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. തങ്കച്ചൻ ഇമ്മാനുവേലാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ടീസർ ഇതിനകം 60,000 പേർ കണ്ടുകഴിഞ്ഞു. 

ഇതുവരെ കണ്ട സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്ന് സംവിധായകന്‍ ടോം ഇമ്മട്ടി  വ്യക്തമാക്കി. ടൊവിനോ നായകനായ ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകനാണ് ടോം. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിൽ വേഷമിട്ട ആൻസൺ പോൾ ഇപ്പോൾ, തമിഴ് ചിത്രം റെബ്ബാ മോണിക്ക ജോൺ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. 

ചിത്രത്തിൽ നെടുമുടി വേണു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകൻ വ്യക്തമാക്കി. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ