ചലച്ചിത്രം

''ഹസന്‍ നിങ്ങളൊരു സാധാരണ മനുഷ്യനല്ല, നിങ്ങളെന്റെ ഹീറോയാണ്'': ആംബുലന്‍സ് ഡ്രൈവറെ പ്രശംസിച്ച് നിവിന്‍ പോളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മംഗലാപുരത്ത് നിന്നും പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിരക്കുള്ള റോഡിലൂടെ പാഞ്ഞെത്തിയ ഹസന്‍ ദേളി എന്ന ആംബുലന്‍സ് ഡ്രൈവറാണ് ഇന്ന് മലയാളികളുടെ താരം. കേവലം അഞ്ചരമണിക്കൂര്‍ കൊണ്ടാണ് ഹസന്‍ 400 കിലോമീറ്റര്‍ പിന്നിട്ട് കൊച്ചി അമൃത ആശുപത്രിയിലെത്തിയത്.

ഇപ്പോളിതാ സമൂഹമാധ്യമങ്ങളില്‍ ഹസന്‍ ഹീറോയായിക്കഴിഞ്ഞു. നിരവധി ആളുകളാണ് ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇദ്ദേഹത്തെ പ്രശംസിച്ച് ചലച്ചിത്ര നടന്‍ നിവിന്‍ പോളിയും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിവിന്‍ ഹസന്‍ ദേളിക്ക് അഭിനന്ദനമറിയിച്ചത്.

'ഹസന്‍ എന്റെ ഹീറോയാണ്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല, ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട്'- നിവിന്‍ പോളി ഫേസ്ബുക്കില്‍ എഴുതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്