ചലച്ചിത്രം

രണ്ട് കോടി തന്നാലും മേക്കപ്പിടില്ല: ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് സായ്പല്ലവി 

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് നോ പറയുന്ന നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും ഒരിക്കല്‍ പോലും നടി മേക്കപ്പ് ചെയ്തട്ടില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടു കാണും. പക്ഷേ ഈ വാര്‍ത്ത കേട്ടാല്‍ അതും വിശ്വസിക്കാം.

മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

തന്റെ സിനിമകളില്‍ പോലും അപൂര്‍വ്വമായി മേക്കപ്പ് ഉപയോഗിക്കുന്ന നടി മുഖക്കുരുവിന്റെ പാടുകള്‍ മറയ്ക്കാതെ തന്നെയാണ് സ്‌ക്രീനിലെത്താറുള്ളത്. ഒരു ഫെയര്‍നെസ് ക്രീം പരസ്യ ബ്രാന്‍ഡ് നല്‍കുന്ന കോടികള്‍ക്ക് വേണ്ടി വേണ്ടി തന്റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി തയ്യാറല്ലെന്നുള്ളതും ആരാധകരെ സന്തോഷിപ്പിച്ചിരിക്കയാണ്.

നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കലിയിലും അഭിനയിച്ചു. വിജയ്‌ക്കൊപ്പം അഭിനയിച്ച് തെന്നിന്ത്യിലും താരം ചുവടുറപ്പിച്ച് കഴിഞ്ഞു. ഫഹദ് ഫാസില്‍ നായകനായ അതിരനാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്