ചലച്ചിത്രം

'മേക്കപ്പിട്ടിരിക്കുകയാണ് എന്നൊന്നും ഞാന്‍ ഓര്‍ത്തില്ല'; മോശം റിവ്യൂ കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു പോയെന്ന് മനോജ് നൈറ്റ് ശ്യാമളന്‍

സമകാലിക മലയാളം ഡെസ്ക്

ലോസ് ഏയ്ഞ്ചല്‍സ്: തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഗ്ലാസി'നെ കുറിച്ച് മോശം റിവ്യൂ പുറത്ത് വന്നപ്പോള്‍ താന്‍ കരഞ്ഞു പോയിരുന്നുവെന്ന് സംവിധായകന്‍ മനോജ് നൈറ്റ് ശ്യാമളന്‍. ജനുവരിയിലായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തുടക്കത്തില്‍ വന്ന മോശം അഭിപ്രായങ്ങളെ അതിജീവിച്ച ചിത്രം 24 കോടി ഡോളറാണ് കളക്ഷന്‍ നേടിയത്. 

ഒരു ടെലിവിഷന്‍ ഷോയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്ത് സ്റ്റുഡിയോ ഫ്‌ളോറിലിരിക്കുമ്പോഴാണ് ചിത്രത്തെ കുറിച്ചുള്ള മോശം അഭിപ്രായം വായിക്കുന്നത്. താന്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു പോകുകയായിരുന്നു. ആളുകള്‍ ചുറ്റുമുണ്ടെന്നോ മേക്കപ്പ് ഉണ്ടെന്നോ ഒന്നും നോക്കിയില്ല, അവിടെയിരുന്ന് പൊട്ടിക്കരഞ്ഞു പോയെന്നാണ് ശ്യാമളന്‍ തുറന്ന് പറയുന്നത്. ലണ്ടനില്‍ നിന്ന് തന്നെ സിനിമ കണ്ട ശേഷം ഷൂട്ടിനായി വന്നതായിരുന്നു. ലോകത്തെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷേ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ചിത്രം പല രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തായെന്നും പ്രേക്ഷകര്‍
 രണ്ട്‌കൈയും നീട്ടി ചിത്രത്തെ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രൂസ് വില്ലിനും സാമുവല്‍ ജാക്‌സണും ജെയിസും മക് അവോയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. 'സിക്‌സ്ത് സെന്‍സ്', 'സൈന്‍സ്', 'ദ വില്ലേജ്' എന്നീ ചിത്രങ്ങളിലൂടെയാണ് മനോജ് ലോകത്തെ പ്രമുഖ സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നത്. ആപ്പിളിന്റെ പുതിയ സീരീസായ 'സെര്‍വന്റാ' അദ്ദേഹത്തിന്റെ പുതിയ പ്രോജക്ട്. 'ലേബര്‍ ഓഫ് ലവ്' എന്ന പേരിലും പുതിയ ചിത്രം ഒരുക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ