ചലച്ചിത്രം

'ഒരേപോലെയുള്ള കമന്റുകള്‍ വായിച്ചു മടുത്തു'; ബിജു മേനോന്‍ എന്ന നടനോളം തന്നെ അഭിപ്രായം നിര്‍ഭയം പറയുന്ന വ്യക്തിയേയും ഇഷ്ടമെന്ന് ഗോകുല്‍ സുരേഷ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് നടന്‍ ബിജു മേനോന്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇപ്പോള്‍ ബിജു മേനോന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ബിജു മേനോന്‍ എന്ന നടനോളം തന്നെ അഭിപ്രായം നിര്‍ഭയം പറയുന്ന വ്യക്തിയെ ഇഷ്ടമാണ് എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ഗോകുല്‍ പറഞ്ഞത്. 

'ഇങ്ങനെ ഒരേപോലത്തെ കമെന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ!' ഗോകുല്‍ കുറിച്ചു. ബിജു മേനോന് എതിരേ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പോസ്റ്റ്. 

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന്‍ പൊതുവേദിയില്‍ എത്തിയത്. തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോന്‍ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമാണ് ബിജു മേനോന്‍ പറഞ്ഞത്. ഇതോടെ ബിജു മേനോന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധം ഇരമ്പുകയായിരുന്നു. താരത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്