ചലച്ചിത്രം

ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്തു; അജിത്തിനും ശാലിനിക്കും ചീത്തവിളി; തൊഴുത് ക്ഷമ ചോദിച്ച് താരം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തമിഴിലെ സൂപ്പര്‍ താരമാണ് തല അജിത്ത്. എന്നാല്‍ ഇതിന്റെ തലയെടുപ്പൊന്നും താരത്തിനില്ല. പൊതുഇടങ്ങളില്‍ എത്തുമ്പോള്‍ താരപദവി മാറ്റിവെച്ച് സാധാരണക്കാരനായി മാറുന്ന താരമാണ് അജിത്ത്. അതിന് പല ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്തയാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് കേള്‍ക്കുന്നത്. വരി നില്‍ക്കാതെ വോട്ടു ചെയ്തതിന് അജിത്തും ഭാര്യ ശാലിനിയും ആരാധകരുടെ ദേഷ്യത്തിന് ഇരയായിരിക്കുകയാണ്. 

വോട്ടു ചെയ്യാനായി വരിയില്‍ നില്‍ക്കുന്ന സ്ത്രീകളാണ് താര ദമ്പതിമാരോട് ദേഷ്യപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിവാദമായിരിക്കുകയാണ്. ഏപ്രില്‍ 20 നായിരുന്നു തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടന്നത്. അജിത്തിനും ശാലിനിക്കും തിരുവണ്‍മിയൂര്‍ സ്‌കൂളിലായിരുന്നു വോട്ട്. വോട്ട് ചെയ്യാന്‍ ഇരുവരും എത്തിയത് ആരാധകര്‍ ചുറ്റും കൂടുകയായിരുന്നു. സെല്‍ഫി എടുക്കാനും കൈയില്‍പിടിക്കാനുമായി താരത്തെ ആരാധകര്‍ പൊതിഞ്ഞതോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇരുവരും പോളന്‍ ബൂത്തിലേക്ക് കയറിയത്. ഈ നടപടിയാണ് ചില സ്ത്രീകളെ പ്രകോപിതരാക്കിയത്. 

താരങ്ങള്‍ തിരിച്ചിറങ്ങിയപ്പോള്‍ ചിലര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചപ്പോള്‍ മറ്റു ചിലര്‍ പ്രതിഷേധവുമായെത്തി. വോട്ടു ചെയ്യാനെത്തിയ സ്ത്രീകളില്‍ ചിലര്‍ ശാലിനിയോട് കയര്‍ക്കുന്നുമുണ്ടായിരുന്നു. പൊലീസുകാര്‍ ഉടന്‍ തന്നെ ശാലിനിയെ വാഹനത്തിലേക്ക് മാറ്റി. ക്യൂവില്‍ നില്‍ക്കുന്നവരെ മാറ്റിയാണ് ഇരുവരും അകത്ത് കയറിയത്. തുടര്‍ന്ന് ദേഷ്യപ്പെട്ട സ്ത്രീകളോട് തൊഴുത് ക്ഷമ ചോദിച്ചാണ് താരം മടങ്ങിയത്. 

സംഭവത്തില്‍ താരങ്ങളെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാവുകയാണ്. ഇരുവരും വരിയില്‍ നിന്ന് വോട്ടു ചെയ്യാന്‍ തയാറായിരുന്നെന്നും എന്നാല്‍ ആരാധകര്‍ കൂട്ടത്തോടെ എത്തിയത് സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസിന്റെ നിര്‍ബന്ധത്തിലാണ് പെട്ടെന്ന് വോട്ടു ചെയ്ത് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്