ചലച്ചിത്രം

'ചില ശരീരഭാഗങ്ങള്‍ കൃത്രിമമായി വര്‍ധിപ്പിക്കണമെന്ന് പറഞ്ഞു'; മികച്ച റോള്‍ വേണ്ടെന്നു വെച്ചെന്ന് നടി സൊനാലി

സമകാലിക മലയാളം ഡെസ്ക്

രീരഭാഗം ഓപ്പറേഷന്‍ നടത്തി മാറ്റാന്‍ തയാറാകാത്തതിന്റെ പേരില്‍ തനിക്ക് മികച്ച റോള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി സൊനാലി സെയ്ഗല്‍. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറില്‍ നിന്നാണ് സൊനാലിക്ക് മോശം അനുഭവമുണ്ടായത്. ആ സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ വളരെ സന്തോഷവതിയായിരുന്നെന്നും ഒരുപാട് തയാറെടുപ്പുകള്‍ നടത്തിയെന്നുമാണ് സൊനാലി പറയുന്നത്. 

എന്നാല്‍ സംവിധായകനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഓപ്പറേഷന്‍ നടത്തി ശരീരഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം എന്നാണ്. എന്നാല്‍ താന്‍ അത് അംഗീകരിച്ചില്ലെന്നും നോ എന്ന് പറയാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല എന്നുമാണ് സൊനാലി പറയുന്നത്. എന്നാല്‍ അവസരം നഷ്ടപ്പെട്ടപ്പോള്‍ ഹൃദയം തകരുന്ന വേദനയുണ്ടായി. എന്തിനു വേണ്ടിയായാലും ശരീരത്തെ കത്തികൊണ്ട് കീറിമുറിക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നുമാണ് സൊനാലി പറയുന്നത്. 

പ്യാര്‍ ക പന്‍ച്മാ എന്ന ചിത്രത്തിലൂടെയാണ് സൊനാലി ശ്രദ്ധിക്കപ്പെടുന്നത്. വെഡ്ഡിങ് പുലാവ്, ഹൈ ജാക്ക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തിയ ആദ്യകാലത്തും തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൊനാലി പറയുന്നത്. താന്‍ മെലിഞ്ഞിരിക്കുന്നതിനാല്‍ കുറച്ച് വണ്ണം വെക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില ഭാഗങ്ങള്‍ അധികമാക്കാനായി കൃത്രിമ രീതി ഉപയോഗിക്കാനാവില്ല. നന്നായി ഭക്ഷണം കഴിച്ചും വര്‍ക്കൗട്ടു ചെയ്തും ശരീരം മികച്ചതാക്കാന്‍ തനിക്കായി എന്നാണ് സൊനാലി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു