ചലച്ചിത്രം

ആദ്യ ദിനം വാരിയത് 53 കോടി; ഇന്ത്യയില്‍ ബാഹുബലിക്ക് മുന്നില്‍ കീഴടങ്ങി അവഞ്ചേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

മാര്‍വെല്‍ സിനിമകള്‍ക്ക് ലോകമെമ്പാടും ശക്തമായ ആരാധകരാണുള്ളത്. പുറത്തിറങ്ങുന്ന ഓരോ സിനിമകളേയും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം തീയെറ്ററില്‍ എത്തിയ അവഞ്ചേഴ്‌സ്; എന്‍ഡ് ഗെയിം ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തി മുന്നേറുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയിലും ശക്തമായ ആരാധകവൃന്ദമാണ് ചിത്രത്തിനുള്ളത്. ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതും അവഞ്ചേഴ്‌സിനുള്ള ഫാന്‍ പവര്‍ തന്നെയാണ്. 53 കോടി രൂപയാണ് ആദ്യത്തെ ദിവസം തന്നെ ചിത്രം വാരിയത്. 

എന്നാല്‍ നമ്മുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ കളക്ഷനെ മറികടക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. ബാഹുബലി രണ്ടാം ഭാഗം ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം നേടിയത് 152 കോടി രൂപയാണ്. ബാഹുബലിയുമായി തട്ടിച്ചുനോക്കിയാല്‍ അവഞ്ചേഴ്‌സ് ഫാന്‍സ് വളരെ പിന്നിലാണ്. ചൈനയിലും അവഞ്ചേഴ്!സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒന്നാം ദിവസം 750 കോടി രൂപയിലധികമാണ് അവഞ്ചേഴ്‌സ് സ്വന്തമാക്കിയത്. 

ഇവിടെ ചിത്രത്തിന് ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. മള്‍ട്ടിപ്ലക്‌സുകളില്‍ ഒരാഴ്ച മുന്‍പാണ് ടിക്കറ്റ് വിറ്റുപോയത്. ചിത്രം കാണാന്‍ തിയറ്ററില്‍ വന്‍ ക്യൂവാണ് . സെക്കന്‍ഡില്‍ 18 ടിക്കറ്റ് എന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളില്‍ ചിത്രത്തിന്റെ ടിക്കറ്റ് വിറ്റു പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ