ചലച്ചിത്രം

'പ്രണയവും പ്രണയ നഷ്ടവും അനുഭവിച്ചു, പക്ഷേ മോശം അനുഭവമുണ്ടായിട്ടില്ല'; താന്‍ ഭാഗ്യവതിയെന്ന് ഭാവന

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തില്‍ തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് നടി ഭാവന. ജീവിതത്തില്‍ പ്രണയവും പ്രണയനഷ്ടവും ഉണ്ടായിട്ടുണ്ട്. അവ എല്ലാം മനോഹരങ്ങളായ ഓര്‍മകളാണ് എന്നാണ് താരം പറയുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്കാണ് ഭാവനയുടെ പുതിയ ചിത്രം. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും തന്റെ ജീവിതത്തിലെ പ്രണയാനുഭവങ്ങളെക്കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പങ്കുവെച്ചത്. 

സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. എന്നാല്‍ തനിക്ക് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് ഭാവന പറയുന്നത്. ഗേള്‍സ് ഒണ്‍ലി കോണ്‍വെന്റിലാണ് ഭാവന പഠിച്ചത്. അതുകൊണ്ട് സ്‌കൂളില്‍ പ്രണയം കണ്ടെത്താനുള്ള അവസരം ഉണ്ടായില്ല എന്നാണ് താരം പറയുന്നത്. 15 വയസില്‍ അഭിനയ രംഗത്തെക്ക് വന്നതിനാല്‍ കോളെജില്‍ പോയി പ്രണയത്തിലാകാനും കഴിഞ്ഞില്ലെന്നും ഭാവന പറയുന്നു. 

മുന്‍കാമുകനുമായി സൗഹൃദം സൂക്ഷിക്കാനാകും എന്നാണ് താരത്തിന്റെ അഭിപ്രായം. പ്രണയം സത്യവും നിരുപാതികവുമാണെങ്കില്‍ ഇത് സാധ്യമാകും.തനിക്ക് അത്തരത്തില്‍ ബന്ധങ്ങളുണ്ടായിരുന്നു. പ്രണയവും പ്രണയനഷ്ടവും എക്‌സ്പീരിയന്‍സ് ചെയ്തിട്ടുണ്ട്. മനസില്‍ താലോലിക്കുന്ന മനോഹരങ്ങളായ ഓര്‍മകളാണ് അവയെല്ലാം. മുന്‍ പ്രണയികള്‍ക്ക് സുഹൃത്തുക്കളാവാം. എന്താണ് സംഭവിച്ചതെന്നും എന്താണ് ചെയ്തതെന്നും അറിയാവുന്ന വളരെ പ്രാക്റ്റിക്കലായ ആളുകളാണ് നാം. മുന്‍ കാമുകനെ പെട്ടെന്ന് കണ്ടുമുട്ടിയാല്‍ അതില്‍ ബുദ്ധിമുട്ടേണ്ടതില്ല. കാരണം അപ്പോഴും അവര്‍തമ്മില്‍ സൗഹൃദമുണ്ടാകും. ഞാന്‍ അതിനെ മനോഹരമായ ഓര്‍മയായിട്ടോ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടോ ആണ് കാണുന്നത്. ആ വ്യക്തിയെ കാണുമ്പോള്‍ ചെറിയ വിഷമമൊക്കെ തോന്നാം. എന്നാല്‍ അതില്‍ നെഗറ്റീവായി ഒന്നുമില്ല. എനിക്ക് , പ്രണയമെന്നു പറയുന്നത് അമൂല്യമാണ്. ഒരാളെ പ്രണയിച്ചാല്‍ അയാളോടുള്ള സ്‌നേഹം എപ്പോഴും ഉണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്. അതിനാലാണ് അതിനെ അണ്‍കണ്ടീഷ്ണല്‍ എന്ന് വിളിക്കുന്നത്'  ഭാവന പറഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയത്തെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് വളരെ മനോഹരമായിരിക്കുമെന്നാണ് താരം പറയുന്നത്. 'പരസ്പരം കുറ്റപ്പെടുത്തലുകളില്ലാതെ സാധാരണക്കാരെ പോലെ വളരെ പരിശുദ്ധമായിട്ടായിരിക്കും സംസാരിക്കുക. ഞാന്‍ ഭാഗ്യവതിയാണ്, കാരണം പ്രണയത്തില്‍ മോശം അനുഭവം എനിക്കുണ്ടായിട്ടില്ല' 

പ്രായം കൂടുന്നതിന് അനുസരിച്ച് ബന്ധങ്ങളിലെ കാഴ്ചപ്പാടിലും വ്യത്യാസമുണ്ടാകുമെന്നാണ് ഭാവനയുടെ അഭിപ്രായം. 20 കളിലെ തന്റെ പ്രണയവും 30കളിലെ പ്രണയവും വ്യത്യാസമുണ്ട്. പ്രണയം മാത്രമല്ല ജീവിതത്തോടുള്ള കാഴ്ചപ്പാടുതന്നെ മാറും. നമ്മള്‍ എല്ലാവരും ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടാകും. അത് അവസാനിക്കുമ്പോള്‍ അതിനെ അംഗീകരിച്ച് മുന്നോട്ടുപോകണം. പിന്നെ, നമ്മള്‍ മറ്റൊരാളെ കണ്ടുമുട്ടും. അയാളെ വിവാഹം കഴിച്ച് ജീവിക്കും. എങ്കിലും നഷ്ട പ്രണയങ്ങള്‍ മനോഹരമായ അനുഭവമാണ്. അതൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രസമാണുള്ളത് എന്നാണ് ഭാവന ചോദിക്കുന്നത്. 

ത്രിഷയും വിജയ് സേതുപതിയും മത്സരിച്ച് അഭിനയിച്ചചിത്രത്തിന്റെ റീമേക്കില്‍ ഭാവനയ്‌ക്കൊപ്പം ഗണേഷാണ് എത്തുന്നത്. പ്രീതം ഗബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ