ചലച്ചിത്രം

ഞാന്‍ സന്തോഷത്തിലാണ്, പക്ഷെ വിവാഹം ഉടനില്ല; തുറന്നുപറഞ്ഞ് മലൈക  

സമകാലിക മലയാളം ഡെസ്ക്

ന്തോഷം ഒരു മാനസികാവസ്ഥയാണെന്നും താനിപ്പോള്‍ ശരിക്കം സന്തോഷവതിയാണെന്നും പറയുകയാണ് നടി മലൈക അറോറ. നടന്‍ അര്‍ജ്ജുന്‍ കപൂറുമായുള്ള പ്രണയത്തിന് പിന്നാലെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരം തങ്ങളുടെ വിവാഹം അടുത്തൊന്നും ഉണ്ടാകില്ലെന്നും തുറന്നുപറഞ്ഞിരിക്കുന്നു. 

'സന്തോഷം ഒരു മാനസികാവസ്ഥയാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തിനാണ് ഇത്രയധികം വിശദീകരണങ്ങള്‍. അതേ ഞാന്‍ സന്തോഷത്തിലാണ്', മലൈക പറഞ്ഞു. എല്ലാവരും തങ്ങളുടെ വിവാഹത്തെക്കുറിച്ച് അറിയാനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെ പറഞ്ഞുകേള്‍ക്കുന്ന അഭ്യൂഹങ്ങളൊന്നും ആരും വിട്ടുകളയുന്നില്ലെന്നും മലൈക പറഞ്ഞു. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. 

നടന്‍ അര്‍ബാസ് ഖാനുമായുള്ള 16വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ച മലൈക തന്നേക്കാള്‍ പ്രായം കുറഞ്ഞ നടനുമായി പ്രണയത്തിലായത് നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ട്രോളുകള്‍ ഏറെ നേരിടേണ്ടിവന്ന താരം പക്ഷെ അത് തന്നെ ഒരിക്കലും തളര്‍ത്തിയിട്ടെല്ലെന്നാണ് പറയുന്നത്. 'മുമ്പൊന്നും ഞാനിത്രയും പ്രതികരിക്കുന്ന ആളായിരുന്നില്ല. എന്റെ കരിയര്‍ മുഴുവനായി എടുത്തുനോക്കിയാല്‍ ഞാന്‍ ഏറ്റവുമധികം ശബ്ദമുയര്‍ത്തുന്നത് ഇപ്പോഴാണെന്ന് മനസ്സിലാക്കാം. ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും എന്റെ ഉള്ളിലേക്ക് കടക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അങ്ങനെയൊരു കവചം ഞാന്‍ ഒരുക്കിയിരിക്കുന്നത് എന്നെതന്നെ സംരക്ഷിക്കാനാണെന്നാണ് എനിക്ക് തോന്നുന്നത്. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നതും', മലൈക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്