ചലച്ചിത്രം

'അമ്മ നടിയാണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? നായകനും നായികയ്ക്കും മാത്രമേയുള്ളോ ഈ ആവശ്യങ്ങള്‍' 

സമകാലിക മലയാളം ഡെസ്ക്

സിനിമ സെറ്റിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി മാല പാര്‍വതി തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലും ഉണ്ടായിരുന്നില്ലെന്നും അത് ചോദിച്ചപ്പോള്‍ വളരെ മോശം മറുപടിയാണ് ലഭിച്ചത് എന്നുമായിരുന്നു താരം പറഞ്ഞത്. തുടര്‍ന്ന് അമ്മ നടി കാരവന്‍ ചോദിച്ചു എന്ന ആരോപണവുമായി നിര്‍മാതാവിന്റെ കാഷ്യര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് മാല പാര്‍വതി. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു എന്നാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം പറയുന്നത്. 

ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. സെറ്റില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ തന്റെ സ്വന്തം കാശിന് കാരവന്‍ എടുത്തെന്നാണ് മാല പാര്‍വതി പറയുന്നത്. നായകനും നായികയ്ക്കും മാത്രമല്ല അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ എന്നാണ് താരം ചോദിക്കുന്നത്. ബില്ലിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

മാല പാര്‍വതിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്. 
ബില്ല് ചുവടെ ചേർക്കുന്നു. 
ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്