ചലച്ചിത്രം

'എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് സൗബിന്‍, രണ്ട് വര്‍ഷമായി പൊളിക്കുകയാണ്'; അമ്പിളിക്കൊപ്പം ഡാന്‍സ് കളിച്ച് ചാക്കോച്ചനും നസ്രിയയും; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമ്പിളി. 
ചിത്രത്തിലെ ആദ്യ ട്രെയ്‌ലറിലെ സൗബിന്റെ ഡാന്‍സ് കണ്ടതോടെ തന്നെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും താരം സൗബിനും ഡാന്‍സും തന്നെയായിരുന്നു. സൗബിന്റെ ഡാന്‍സ് നേരിട്ട് കാണാന്‍ വേണ്ടിയാണ് താന്‍ ഓഡിയോ ലോഞ്ചിന് എത്തിയത് എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. 

'എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുളള ഐറ്റമാണ് സൗബിന്‍. കഴിഞ്ഞ 22 വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വര്‍ഷമായി. സിനിമയില്‍ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഞാന്‍ എത്തിയത് തന്നെ സൗബിന്റെ മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് കാണാനാണ്.' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ജോണ്‍ പോളിനോട് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് ഇതെന്നും കുഞ്ചോക്കോ പറഞ്ഞു. മികച്ച അഭിപ്രായം നേടിയ ജോണ്‍ പോളിന്റെ ആദ്യ ചിത്രമായ ഗപ്പി തീയെറ്ററില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ആമ്പിളിയെ വിജയിപ്പിക്കണമെന്നും താരം പറഞ്ഞു. കുഞ്ചാക്കോ ബാബന്റെ ആഗ്രഹ പ്രകാരം സ്റ്റേജില്‍ ഞാന്‍ ന്യൂട്ടനല്ലടാ എന്ന ഗാനത്തിന് ഡാന്‍സ് കളിക്കാനും സൗബിന്‍ മറന്നില്ല. സൗബിന് പിന്നാലെ കുഞ്ചാക്കോ ബോബനും നസ്രിയയും എത്തിയതോടെ കൂടുതല്‍ കളറായി. 

നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. അതിനാല്‍ നിങ്ങളെ എല്ലാവരേയും പോലെ ഞാനും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും നസ്രിയ പറഞ്ഞു. 

കഴിഞ്ഞ ദിവസം ലുലു മാളില്‍ വെച്ചാണ് പരിപാടി നടന്നത്. കുഞ്ചാക്കോ ബോബനൊപ്പം, സൗബിന്‍ ഷാഹിര്‍, നസ്രിയ നസീം, ദിലീഷ് പൊത്തന്‍, ഗ്രേസ് ആന്റണി, നവീന്‍ നസീം, തന്‍വി റാം, ജോണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. സൗബിന്റെ മകന്‍ ഓര്‍ഹാനും അച്ഛന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു. ഓര്‍ഹാന് പിന്നാലെയായിരുന്നു നസ്രിയയും സഹോദരന്‍ നവീനും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ