ചലച്ചിത്രം

ഭര്‍ത്താവ് അഭിനയിക്കുന്നത് ഇഷ്ടമല്ല; ബാഹുബലി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് നടന്‍ മധു പ്രകാശിന്റെ ഭാര്യ വീടിനുള്ളില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ മണികൊണ്ടയിലെ വീട്ടിലാണ് ഭാരതി തൂങ്ങി മരിച്ചത്. ഭര്‍ത്താവ് അഭിനയിക്കുന്നതിലെ അതൃപ്തിയാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരം കിടപ്പുമുറിയിലാണ് മരിച്ചനിലയില്‍ ഭാരതിയെ കണ്ടെത്തിയത്. 

സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് മധു പ്രകാശ്. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലും ചെറിയ വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് അഭിനയിക്കുന്നതില്‍ ഭാരതിയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മധു പ്രകാശ് ഷൂട്ടിങ് തിരക്കിലാവുന്നത് ഭാരതിയെ പ്രശ്‌നത്തിലാക്കിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും എപ്പോഴും തര്‍ക്കത്തിലേര്‍പ്പെടുമായിരുന്നു. 

ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍