ചലച്ചിത്രം

'ആളുകളെ പേടിച്ചാണ് പോസ്റ്റ് ഇടാത്തത്; അതും സിനിമാ പ്രമോഷനാണെന്ന് പറയും'; കുറിപ്പുമായി ടൊവിനോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഹിറോയായിരുന്നു ടൊവിനോ. അരിച്ചാക്ക് ചുമന്നും ജനങ്ങള്‍ക്ക് സഹായമെത്തിച്ചും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചുമെല്ലാം ടൊവിനോ ഒപ്പം തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം സിനിമ ആളുകള്‍ കാണാനുള്ള തന്ത്രമാണെന്ന് ചിലര്‍ ആരോപിച്ചു. മനുഷ്യത്വമുള്ളത് കൊണ്ടാണ് ചെയ്യുന്നതെന്ന് ടൊവിനോ ആവര്‍ത്തിച്ചെങ്കിലും ആരോപണം അവസാനിച്ചില്ല. തനിക്കതിലുണ്ടായ വിഷമം പല അവസരങ്ങളിലും താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടുമൊരു പ്രളയകാലത്ത്, എന്തുകൊണ്ടാണ് പ്രളയപോസ്റ്റുകള്‍ ഇടാതിരിക്കുന്നതെന്ന് ടൊവിനോ വിശദീകരിക്കുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാല്‍ ,അതും ഞാന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കല്‍ അത് ഞാന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ. ഞാന്‍ ഇനി സിനിമ post ഒന്നും ഇടുന്നില്ല. ഫുള്‍ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !

ഏതായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പൊ സമയം ഇല്ല ! Let's stand together and survive !!!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍