ചലച്ചിത്രം

പോണ്‍ സിനിമകളില്‍നിന്നു കിട്ടിയത് എട്ടു ലക്ഷം മാത്രം; തുറന്നു പറഞ്ഞ് താരം

സമകാലിക മലയാളം ഡെസ്ക്

പോണ്‍ സിനിമകളില്‍നിന്നു തനിക്കു വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്ന് പ്രമുഖ പോണ്‍ താരം മിയ ഖലീഫ. എട്ടു ലക്ഷത്തോളം രൂപ മാത്രമാണ് തനിക്കു പോണ്‍ സിനിമകളില്‍നിന്നു ലഭിച്ചിട്ടുള്ളതെന്ന് മിയ പറഞ്ഞു. യൂ ട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് ലെബനീസ് താരത്തിന്റെ തുറന്നുപറച്ചില്‍.

ആളുകളുടെ വിചാരം പോണ്‍ സിനിമകളില്‍നിന്നു തനിക്ക് ദശലക്ഷക്കണക്കിനു പണം കിട്ടിയിട്ടുണ്ടെന്നാണ്. തീര്‍ത്തും തെറ്റായ ധാരണയാണത്. ആകെ പന്ത്രണ്ടായിരത്തോളം ഡോളര്‍  (എട്ടു ലക്ഷത്തോളം രൂപ) മാത്രമാണ് ഇതില്‍നിന്ന് കിട്ടിയിട്ടുള്ളത്. അതിനു ശേഷമാണെങ്കില്‍ ഒരു പൈസയുടെ വരുമാനവുമില്ല- മിയ പറയുന്നു.

''പോണ്‍ സിനിമകള്‍ എനിക്കു വലിയ പ്രതിഫലമൊന്നും വാഗ്ദാനം ചെയ്തിരുന്നില്ല. ഞാന്‍ അതു പ്രതീക്ഷിച്ചിട്ടുമില്ല. എന്നെക്കുറിച്ചും പോണ്‍ ഇന്‍ഡസ്ട്രിയെക്കുറിച്ചുമുള്ള ധാരണകള്‍ തിരുത്താനാണ് ഇതു പറയുന്നത്. വളരെ കുറച്ചു കാലം മാത്രമാണ് ഞാന്‍ പോണ്‍ സിനിമാ രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആ സമയം കൊണ്ട് കാട്ടുതീ പോലെ പടരുകയായിരുന്നു. ഇപ്പോഴും സെര്‍ച്ച് റാങ്കിങ്ങില്‍ മുന്നിലാണ്. അതുകൊണ്ടാവാം ഞാന്‍ പോണ്‍ രംഗത്തുതന്നെയുണ്ടെന്ന് ആളുകള്‍ കരുതുന്നത്'' -മിയ അഭിമുഖത്തില്‍ പറയുന്നു.

അഞ്ചു വര്‍ഷമായി താന്‍ പോണ്‍ സിനിമാ രംഗം വിട്ടിട്ടിലെന്ന് മിയ പറയുന്നു. അതിനു ശേഷം മറ്റൊരു ജോലി കണ്ടെത്താനായിട്ടില്ല. ജോലി തരാന്‍ പലരും മടിക്കുന്നുണ്ടെന്നും മിയ പറഞ്ഞു. 

മിയ തന്നെ അഭിമുഖം ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍