ചലച്ചിത്രം

'അമ്മേ, വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടിവരും'; മഴ കനത്തപ്പോള്‍ പൃഥ്വിരാജ് വിളിച്ചു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വര്‍ഷമാണ് മലയാളികള്‍ ആദ്യമായി മഹാപ്രളയം നേരിടുന്നത്. തെക്കന്‍ കേരളത്തിലെ ചുരുക്കം സ്ഥലങ്ങള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇത്തവണ മഴ കനത്തതോടെ മലയാളികള്‍ പ്രളയ ഭീതിയിലായിരുന്നു. ഇത്തവണ മലബാര്‍ മേഖലയാണ് കൂടുതല്‍ മഴക്കെടുതിയിലായത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ദുരനുഭവം ഓര്‍ത്ത് പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. മഴ കനത്തതോടെ മകന്‍ പൃഥ്വിരാജ് തനിക്ക് തന്ന മുന്നറിയിപ്പിനെക്കുറിച്ച് പറയുകയാണ് നടി മല്ലിക സുകുമാരന്‍. 

വീട്ടില്‍ നിന്ന് വേഗം മാറണമെന്നും അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടിവരും എന്നുമാണ് പൃഥ്വിരാജ് അമ്മയെ വിളിച്ചു പറഞ്ഞത്. ഒരു മാധ്യമത്തില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് മല്ലിക മകന്റെ ഓര്‍മപ്പെടുത്തലിനെക്കുറിച്ച് പറഞ്ഞത്. 

ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു. 'അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും'. 'ഒന്ന് പേടിപ്പിക്കാതിരിയെടാ..' എന്നു പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത് മല്ലിക പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. അന്ന് മല്ലികയെ വലിയ ചെമ്പിലിരുത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇതിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയെയും കുറിച്ചുള്ള മല്ലികയുടെ കമന്റിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെ വന്ന പ്രളയ ചിത്രവും പരിഹാസത്തിന് കാരണമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്