ചലച്ചിത്രം

'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു; യുവാവിന് നമിത പ്രമോദിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മറ്റുമേഖലകളില്‍ നിന്നെന്ന പോലെ സിനിമാ മേഖലയില്‍ നിന്നും സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ടൊവിനോ തോമസിന്റെയും ജോജുവിന്റെയും പൃഥിരാജിന്റെയും ഇടപെടലുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മലയാള സിനിമാ ലോകത്തുനിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതിനിടെ വിമര്‍ശിക്കാനെത്തിയ യുവാവിന് തക്ക മറുപടിയുമായി നടി നമിത പ്രമോദ് രംഗത്തെത്തി. നടിയുടെ വാക്കുകള്‍  സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് രൂക്ഷ വിമര്‍ശനവുമായി യുവാവ് എത്തിയത്. 'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേള്‍ക്കുമ്പോള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ.'–ഇതായിരുന്നു യുവാവിന്റെ കമന്റ്.

കമന്റിനു താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോ എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്തായാലും കമന്റ് ചര്‍ച്ചയായതോടെ മറുപടിയുമായി നമിത തന്നെ നേരിട്ടെത്തി. 

'സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി.'–നമിത മറുപടിയായി പറഞ്ഞു.

അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം വിറങ്ങലിച്ച് നിന്നപ്പോള്‍ സഹായിക്കാനായി സിനിമാലോകവും മുന്നിറങ്ങിയിരുന്നു.തിരക്കുകളെല്ലാം മാറ്റിവെച്ച് താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്