ചലച്ചിത്രം

വീണ്ടും ഞെട്ടിച്ച് ജയറാം; തബുവിനൊപ്പമുള്ള പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ 

സമകാലിക മലയാളം ഡെസ്ക്

സ്യൂട്ട് ധരിച്ച് നടി തബുവിനൊപ്പം നടന്നുനീങ്ങുന്ന ജയറാമിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ജയറാം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നതും. 

കോട്ടും സ്യൂട്ടുമണിഞ്ഞ് ജയറാമും സാരിയുടുത്ത് തബുവും ഒന്നിച്ചു നടന്നുവരുന്നതിനിടെ പകർത്തിയതാണ് ഈ ചിത്രം. ഇരുവരും ജോഡിയായാണ് ചിത്രത്തിൽ എത്തുന്നത്. 

അല്ലു അർജുന്റെ അച്ഛൻ വേഷത്തിലെത്തുന്ന ജയറാം ഇതിനായി ശരീരഭാരം കുറച്ചത് നേരത്തെ വാർത്തയായിരുന്നു. 60 ദിവസം കൊണ്ട് 13 കിലോയോളം ഭാരമാണ് താരം കുറച്ചത്. കർശനമായ ഡയറ്റും ചിട്ടയായ വ്യായാമവും കൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട ആരാധകർ കാളിദാസന്റെ ഫെയ്സ് ആപ്പ് ആണോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്തവർഷമാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം