ചലച്ചിത്രം

സൈറാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ പുറത്ത്: ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാല്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സൈറാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ പുറത്ത്. അഞ്ച് ഭാഷകളിലായി ഇറങ്ങിയ ടീസറിന്റെ മലയാളം പതിപ്പിന് ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാല്‍ ആണ്. ഹിന്ദിയില്‍ അമിതാഭ് ബച്ചനും തെലുങ്കില്‍ പവന്‍ കല്യാണും ശബ്ദം നല്‍കുന്നു. 

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താരനിയാണ് അണിനിരക്കുന്നത്. 

അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കോയിന്‍ഡെല്ലാ പ്രാഡക്ഷന്‍സിന്റെ കീഴില്‍ ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. അമിത് ത്രിവേദി സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്‍ രത്‌നവേലു ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു