ചലച്ചിത്രം

ഒളിമ്പിക്‌സ് ലക്ഷ്യവുമായി ആലീസ് ;ഫൈനല്‍സ് ടീസറെത്തി 

സമകാലിക മലയാളം ഡെസ്ക്

ജീഷ വിജയനെ കേന്ദ്രകഥാപാത്രമാകുന്ന ഫൈനല്‍സിന്റെ ടീസര്‍ പുറത്തുവിട്ടു. പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് രജീഷ എത്തുന്നത്. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. 

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ നായികയാകുന്ന ചിത്രമാണ് ഫൈനൽസ്. ചിത്രത്തിലെ ഗാനങ്ങള്‍ മുമ്പേതന്നെ ശ്ര​ദ്ധനേടിയിരുന്നു. നടി പ്രിയ വാര്യർ ആലപിച്ച 'നീ മഴവില്ല് പോലെൻ...' എന്ന് തുടങ്ങുന്ന ​ഗാനമാണ് ഇതിനോടകം ഹിറ്റായത്. കൈലാസ് മേനോന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

നടൻ മണിയന്‍പിള്ള രാജുവും പ്രജീവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് ചിത്രത്തിന്റെ സംവിധാകൻ അരുണ്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍