ചലച്ചിത്രം

കാർത്തിയെക്കുറിച്ച് വാ തോരാതെ ജ്യോതിക, എന്നിട്ടും കയ്യടി സൂര്യയെക്കുറിച്ച് പറഞ്ഞ ആ ഒറ്റ ഡയലോ​ഗിന് (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ജ്യോതികയും കാർത്തിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമ്പി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി കുടുംബസമേതമാണ് ജ്യോതിക എത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം തമ്പി ഒരു വികാരമാണെന്നും തന്റെ സഹോദരന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണിതെന്നും ജ്യോതിക പറഞ്ഞു. 

"ഇമോഷണല്‍ ഫീലാണ് തോന്നുന്നത്. ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഇതൊരു കുടുംബ ചിത്രമാണ്. ജീത്തു ജോസഫ് സാറിന്റെ കുടുംബം, ശിവകുമാര്‍ ഫാമിലി, ബോംബൈ ഫാമിലി അങ്ങനെ എല്ലാവരും സെറ്റിലേക്ക് എത്തിയിരുന്നു", ജ്യോതിക പറഞ്ഞു. തന്നേയും സഹോദരനേയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ചിത്രമാണിതെന്നും സ്വന്തം സഹോദരനും സൂര്യയുടെ സഹോദരനും ഒരുമിച്ചപ്പോള്‍ ശരിക്കും സന്തോഷമായിരുന്നെന്നും ജ്യോതിക പറഞ്ഞു. മൊത്തത്തിലേ താന്‍ ഇമോഷണലായിരുന്നുവെന്നാണ് ജ്യോതികയുടെ വാക്കുകൾ. 

കാര്‍ത്തിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ജ്യോതിക പറഞ്ഞു. എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും അവരവരുടേതായ സ്‌പേസുണ്ട് എന്ന് മനസ്സിലാക്കി ഇടപഴകുന്ന സ്‌കിപ്റ്റിന് അനുസരിച്ച് എന്തും ചെയ്യാന്‍ തയ്യാറാകുന്ന ആളാണ് കാർത്തി എന്നാണ് ജ്യോതിക അഭിപ്രായപ്പെട്ടത്.  ഇതേ കോണ്‍ഫിഡന്‍സ് മുന്‍പ് രജനി സാറിലാണ് കണ്ടതെന്നും ജ്യോതിക കൂട്ടിച്ചേർത്തു. 

സിനിമയുമയിൽ തന്നോടൊപ്പം പ്രവര്‍ത്തിച്ചവരോടെല്ലാം നന്ദി പറഞ്ഞായിരുന്നു ജ്യോതിക വേദി വിട്ടത്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ, കോസ്റ്റ്യൂമർ അങ്ങനെ എല്ലാവരെയും കുറിച്ച് ദീർഘമായി സംസാരിച്ച ജ്യോതിക പ്രസംഗത്തിനു ഒടുവിലായാണ് സൂര്യയുടെ പേരു പരാമർശിച്ചത്. വേദി വിടുന്നതിനൊടുവിൽ 'ഐ ലവ് യു സൂര്യ'! എന്നാണ് ജ്യോതിക പറഞ്ഞത്. ഇതോടെ സദസ്സിൽ നിന്ന് വലിയ ആർപ്പുവിളിയും കയ്യടിയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം