ചലച്ചിത്രം

പ്രിയങ്കയും ദീപികയുമല്ല, കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് സണ്ണി ലിയോണിയെ തന്നെ 

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ പത്തുവര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റി എന്ന നേട്ടം വീണ്ടും നടി സണ്ണി ലിയോണിക്ക്. പ്രിയങ്ക ചോപ്രയെയും ദീപിക പദുക്കോണിനെയുമൊക്കെ പിന്നിലാക്കി യാഹൂ ഇന്ത്യയുടെ ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ് സണ്ണി. പുരുഷന്‍മാരില്‍ നടന്‍ സല്‍മാന്‍ ഖാനാണ് ഒന്നാമതുള്ളത്. പിന്നാലെയായി അമിതാഭ് ബച്ചനും അക്ഷയ് കുമാറും സ്ഥാനം നേടി. 

ഈ വര്‍ഷത്തെ സ്റ്റൈല്‍ ഐക്കണായി ഹൃതിക് റോഷനും സാറാ അലി ഖാനുമാണ് ഇന്റര്‍നെറ്റില്‍ സ്ഥാനം പിടിച്ചത്. 

2000കോടി കടന്ന അമീര്‍ ഖാന്‍ ചിത്രം ദംഗല്‍ ആണ് ദശാബ്ദത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ചിത്രം. സല്‍മാന്‍ ഖാന്റെ ബജ്‌റംഗി ഭായ്ജാനും അമീര്‍ ഖാന്റെ തന്നെ പികെയുമാണ് പിന്നിലുള്ളത്. സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ, ദൂം 3, സഞ്ജു, വാര്‍, ചെന്നൈ എക്‌സ്പ്രസ്, ദബാംഗ് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ ചിത്രങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ