ചലച്ചിത്രം

കാന്‍സറിനെ ജയിച്ചു, ഹിമാലയം കീഴടക്കി; സെക്കന്‍ഡ് ചാന്‍സിന് നന്ദി പറഞ്ഞ് മനീഷ 

സമകാലിക മലയാളം ഡെസ്ക്

കാന്‍സറിനോടുള്ള പോരാട്ടം കടുപ്പമാണ്. നിരവധി ബോളിവുഡ് താരങ്ങളാണ് കാന്‍സറിനെ പൊരുതി ജയിച്ചത്. പോരാടി നേടിയെടുത്ത രണ്ടാം ജന്മം കൂടുതല്‍ മനോഹരമാക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്. യാത്രകളിലൂടെയും മറ്റും ജീവിതം കൂടുതല്‍ സന്തോഷമുള്ളതാക്കും. നടി മനീഷ കൊയ് രാളയ്ക്കും കാന്‍സര്‍ കാലഘട്ടത്തിന് ശേഷമുള്ള ജീവിതം ആസ്വദിക്കുകയാണ്. കാന്‍സര്‍ കിടക്കയില്‍ നിന്നുള്ള തന്റെ അതിജീവനത്തെ സൂചിപ്പിക്കുന്ന മനീഷയുടെ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരു ചിത്രവും ഹിമാലയന്‍ മലകളില്‍ നിന്നുള്ള ഒരു ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തില്‍ സെക്കന്‍ഡ് ചാന്‍സ് ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്. ജീവിതം മനോഹരമാണ്. സന്തോഷകരമായും ആരോഗ്യപൂര്‍ണവുമായി ജീവിക്കാനുള്ള അവസരമാണ് എന്ന കുറിപ്പോടെയാണ് താരത്തിന്റെ ട്വീറ്റ്. അടുത്തിടെയാണ് താരം ഹിമാലയത്തിലേക്ക് യാത്ര പോയത്. ഇതിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് 2012 ല്‍ മനീഷയെ അണ്ഡാശയ അര്‍ബുദം ബാധിക്കുന്നത്. തുടര്‍ന്ന് വര്‍ങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ താരം അര്‍ബുദത്തെ ജയിച്ചു. ആ കാലഘട്ടത്തെക്കുറിച്ചുള്ള ഹീല്‍ഡ്; ഹൗ കാന്‍സര്‍ ഗേവ് മി എ ന്യൂ ലൈഫ് എന്ന പുസ്തകവും എഴുതി. തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ 'സമ്മാനമാണ് കാന്‍സര്‍ എന്നാണ് മനീഷ പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ