ചലച്ചിത്രം

'സ്വന്തം മനസ്സാക്ഷിയോട് ചോദിക്കൂ, എല്ലാവരും ആശങ്കയിലാണ്'; തെലുങ്കാന സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

തെലുങ്കാന മൃഗ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ രാജ്യത്തെ എല്ലാവരും ആശങ്കയിലാണ് എന്നാണ് താരം പറഞ്ഞത്. മാമാങ്കം സിനിമയുടെ പ്രമോഷന് വേണ്ടി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. 

'സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ സമൂഹം  ബോധമുള്ളവരായിരിക്കണം. എന്തുകൊണ്ടാണ്, എന്തിനുവേണ്ടിയാണ് നമ്മള്‍ ഇത് ചെയ്യുന്നത് എന്ന് അവര്‍ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണം. എല്ലാവരും ഇതില്‍ ആശങ്കയിലാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഞാനും ആശങ്കയിലാണ്' രാജ്യത്തു നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

തെലുങ്കാനയിലെ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോളിവുഡിലെ പ്രമുഖര്‍ ഉള്‍പ്പടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നാല് ട്രക്ക് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി യുവതിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ശരീരം കത്തിക്കുകയുമായിരുന്നു. നാല് പ്രതികളേയും അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല