ചലച്ചിത്രം

നടന്‍ ബാലയും ഗായിക അമൃതയും വിവാഹമോചിതരായി; മകള്‍ അമൃതയ്‌ക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി ; നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തി ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. ഏഴു വയസുള്ള ഏകമകള്‍ അവന്തികയെ അമ്മയ്‌ക്കൊപ്പം വിടാനും ഇവര്‍ തമ്മില്‍ ധാരണയായി. ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് ഒപ്പവും അമൃത കുടുംബത്തിനുമൊപ്പവുമാണ് കോടതിയില്‍ എത്തിയത്. 

മ്യൂസിക് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി ശ്രദ്ധ നേടിയ അമൃത, ഷോയില്‍ അതിഥിയായി എത്തിയ ബാലയുമായി പ്രണയത്തിലാവുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. ഇരുവരുടേയും ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, എല്ലാ കുടുംബത്തിലും ഉള്ളപോലെയുള്ള ചെറിയ ചെറിയ വിഷയങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കി അമൃത രംഗത്തെത്തി. എന്നാല്‍ ുടര്‍ന്ന് പോകില്ല എന്ന് മനസിലായതോടെയാണ് വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്. 

2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അന്നുമുതല്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ്. അടുത്തിടെ ഓണം ആഘോഷിക്കാനായി കുട്ടി ബാലയ്‌ക്കൊപ്പം പോയിരുന്നു. തുടര്‍ന്ന് ബാല പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും വൈറലായിരുന്നു. ബാലയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം സജീവമാണ് അമൃത. പുലിമുരുകനില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത ബാല ഇടയ്ക്ക്  സംവിധാന രംഗത്തേക്കും ചുവടുവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി