ചലച്ചിത്രം

ഹലോ ഹിന്ദു പാകിസ്ഥാന്‍! ജിന്ന പുനര്‍ജനിച്ചിരിക്കുന്നു! എതിർപ്പുമായി നടി സ്വര ഭാസ്കർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്സഭ പാസാക്കിയ പൗരത്വ നിയമ ഭേദ​ഗതി ബിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് അരങ്ങൊരുക്കിയിരിക്കുന്നത്. അസം ഉള്‍പ്പടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങൾ കത്തുകയാണ്. 

ഇപ്പോഴിതാ ബില്ലിനെ രൂക്ഷമായി എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്കർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്വരയുടെ ട്വീറ്റ്.  ഹലോ ഹിന്ദു പാകിസ്ഥാൻ എന്ന് ട്വീറ്റ് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തിയത്. 

‘ഇന്ത്യയില്‍ പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ല. വിവേചനത്തിന്റെ അടിസ്ഥാനമാകാന്‍ മതത്തിന് കഴിയില്ല. മതത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാന്‍ ഭരണകൂടത്തിനും കഴിയില്ല. എന്നാല്‍ പൗരത്വ ഭേദഗതി മുസ്‌ലീങ്ങളെ ഒഴിവാക്കുകയാണ്. ഈ എന്‍ആര്‍സി/സിഎബി പദ്ധതിയിലൂടെ യിലൂടെ ജിന്ന പുനര്‍ജനിച്ചിരിക്കുകയാണ്. ഹലോ ഹിന്ദു പാകിസ്ഥാന്‍!‘- ട്വറ്ററിൽ സ്വര ഭാസ്കർ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല