ചലച്ചിത്രം

ദേവിയാകാന്‍ അനുഗ്രഹം തേടി നയന്‍താര കന്യാകുമാരിയില്‍, കൂട്ടിന് വിഘ്‌നേഷും; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിന് മുന്‍പ് കന്യാകുമാരിയിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര. കാമുകന്‍ വിഘ്‌നേഷിനൊപ്പമാണ് താരം ക്ഷേത്രങ്ങളില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങളും വിഡിയോയും. 

പുതിയ ചിത്രം മൂക്കൂത്തി അമ്മന്റെ ചിത്രീകരണത്തിന് മുന്‍പായാണ് താരം എത്തിയത്. ചിത്രത്തില്‍ ദേവിയുടെ വേഷത്തിലാണ് താരം എത്തുന്നത്. അതിനായി അനുഗ്രഹം തേടിയാണ് താരം എത്തിയത്. ഇരുവര്‍ക്കുമായ പ്രത്യേക സൗകര്യങ്ങള്‍ അമ്പലം ഭാരവാഹികള്‍ ഒരുക്കിയിരുന്നു. ഷൂട്ട് തീരുന്നതുവരെ വെജിറ്റേറിയനായിരിക്കുകയാണ് നയന്‍താര. വെള്ള ചുരിദാര്‍ ധരിച്ച് വളരെ സിംപിളായാണ് താരം എത്തിയത്. 

നയന്‍താരയും വിഘ്‌നേഷും നീണ്ടനാളായി പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരുന്നു. രജനീകാന്തിനൊപ്പമുള്ള ദര്‍ബാറാണ് നയന്‍താരയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. വിജയ്‌ക്കൊപ്പമുള്ള ബിഗില്‍ വലിയ വിജയം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം