ചലച്ചിത്രം

'നടി മാഫിയ സംഘത്തിന്റെ വലയിൽ, താനുമായി പ്രണയത്തിൽ'; പാർവതിക്കെതിരെ അപവാദം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

ടി പാർവതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും നടിയെക്കുറിച്ച് ബന്ധുക്കൾക്ക് മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെൻമാറ സ്വദേശി കിഷോർ (40 ) ആണ് പിടിയിലായത്. തിരുവനന്തപുരത്തുവച്ചാണ് ഇയാൾ പൊലീസ് പിടിയിലായത്. 

പാർവതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങൾ നടയുടെ പിതാവിനും സഹോദരനും ഇയാൾ പല പ്രാവശ്യം അയച്ചതായി പൊലീസ് പറയുന്നു. പാർവതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയും കിഷോർ മോശമായി സംസാരിച്ചിട്ടുണ്ട്.  നോർത്ത് അസി. കമ്മീഷണർ കെ അഷ്റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിക്കരികിൽ നിന്നാണ് കിഷോറിനെ പിടികൂടിയത്. 

പാർവ്വതിയുടെ സഹോദരനെ ഫെയ്സ്ബുക്ക് മെസഞ്ചർ വഴിയാണ് യുവാവ് ബന്ധപ്പെട്ടത്. പാര്‍വതിയെക്കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. പാര്‍വതി എവിടെയാണെന്നും മറ്റും തിരക്കിയപ്പോൾ പാർവതി അമേരിക്കയിലാണെന്ന് സഹോദരൻ മറുപടി നൽകി. എന്നാൽ പാർവതി അമേരിക്കയിൽ അല്ലെന്നും കൊച്ചിയിൽ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാൾ സഹോദരനോട് പറഞ്ഞു. 

''എങ്ങനെയെങ്കിലും പാർവതിയെ കൊച്ചിയിൽ നിന്ന് രക്ഷപ്പെടുത്തൂ. ഇവിടെ ഒരുപാട് ആളുകൾ അവളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് പാർവതിയെ പരിചയമുണ്ട്''- വോയ്സ് മെസേജിൽ യുവാവ് പറഞ്ഞു. ഒടുവിൽ പാർവതിയുമായി താൻ പ്രണയത്തിലാണെന്നുപോലും ഇയാൾ പറഞ്ഞു. പാർവതി കുടുംബത്തോട് കള്ളം പറയുകയാണെന്നും അമേരിക്കയിൽ പോയിട്ടില്ലെന്നും യുവാവ് ആവർത്തിച്ചു. ശല്യം സഹിക്കാതായതോടെ സഹോദരൻ മറുപടി നൽകുന്നത് നിർത്തി.

ഇതോടെ നടിയുടെ അച്ഛന് യുവാവ് സന്ദേശങ്ങൾ അയച്ചു തുടങ്ങി. അച്ഛനും പ്രതികരിക്കാതായതോടെയാണ് ഇയാൾ വീട്ടിലെത്തിയത്. കോൾ റെക്കോർഡുകളും സ്ക്രീൻഷോട്ടുകളും സഹിതമാണ് പാർവതി പരാതി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി