ചലച്ചിത്രം

'മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുത്, ഒന്നിച്ചു നില്‍ക്കാം'; സുഡാനി ടീമിന് പിന്തുണയുമായി റിമ കല്ലിങ്കല്‍

സമകാലിക മലയാളം ഡെസ്ക്

മാധാനപരമായി കഴിയുന്ന രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുതെന്ന് നടി റിമ കല്ലിങ്കല്‍. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശിയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള സുഡാനി ഫ്രം നൈജീരിയ അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തെ പിന്തുണച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. 

സമാധാനത്തില്‍ കഴിയുന്ന രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുത്. ഒന്നിച്ചു നില്‍ക്കാം. എന്നും സ്‌നേഹവും സമാധാനവും' എന്നാണ് റിമ കുറിച്ചത്. സക്കറിയയുടെ കുറിപ്പ് പങ്കുവെച്ചാണ് റിമയുടെ കുറിപ്പ്. 

പൗരത്വ ഭേദഗതി-എന്‍ആര്‍സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കും എന്നാണ് സുഡാനി സംവിധായകന്‍ സക്കരിയ മുഹമ്മദ് കുറിച്ചത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹ്‌സിന്‍ പരാരിയും നിര്‍മാതാക്കളും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയയ്ക്ക് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ