ചലച്ചിത്രം

ദൃശ്യം ആവര്‍ത്തിക്കുമോ!; മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു, തൃഷ നായിക; 'റാം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. റാം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. കട്ടത്താടിയില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 

തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ത്യയിലും പുറത്തുമായിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. ജനുവരി അഞ്ചിന് ചിത്രീകരണം ആരംഭിക്കും. റാം, ദൃശ്യം പോലെ ആയിരിക്കില്ലെന്നും കൊച്ചിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ജിത്തു ജോസഫ് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് റാം. എറണാകുളം, ധനുഷ്‌കോടി, ഡല്‍ഹി, ഉസ്ബക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിങ് ലൊക്കേഷന്‍. 

ദൃശ്യം വന്‍ വിജയമായതിന് ശേഷം തമിഴ്, ഹിന്ദി സിനിമ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് ജിത്തു ജോസഫ്. അതിനിടെ ആദിയിലൂടെ പ്രണവ് മോഹന്‍ലാലിനെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്