ചലച്ചിത്രം

'നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് ചെയ്യുന്നുണ്ട്'; മകളുടെ പിറന്നാളിന് ചിത്ര 

സമകാലിക മലയാളം ഡെസ്ക്

ക മകള്‍ നന്ദനയുടെ വിയോഗം അവശേഷിപ്പിച്ച വേദന ഇപ്പോഴും മലയാളത്തിന്റെ പ്രിയ​ഗായിക ചിത്രയെ വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ മകളുടെ ജന്മദിനത്തിൽ ആശംസകൾ കുറിച്ചിരിക്കുകയാണ് ചിത്ര. മകളുടെ ഓര്‍മ്മകള്‍ മനസ്സിലൂടെ മിന്നിമറയുകയാണെന്നും നന്ദനയെ മിസ് ചെയ്യുന്നെന്നുമാണ് ചിത്ര കുറിച്ചിരിക്കുന്നത്. സ്വർ​ഗത്തിൽ മകൾക്ക് നല്ലൊരു ജന്മദിനം ആശംസിക്കുകയാണ് ചിത്ര.

ചിത്രയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

"ഇന്ന് ഞങ്ങൾ നിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ നിന്നെക്കുറിച്ചുള്ള എല്ലാ നല്ല ഓർമ്മകളും മനസ്സിലൂടെ മിന്നിമറയുകയാണ്. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഒരുപാട് മിസ് ചെയ്യുന്നുമുണ്ട്. പ്രിയപ്പെട്ട നന്ദനാ, സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു..."

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുകയായിരുന്നു എട്ടു വയസ്സുകാരി നന്ദന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ